തളിപ്പറമ്പ് കള്ളനോട്ട് കേസ്; എൻ ഐ എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

തളിപ്പറമ്പ് കള്ളനോട്ട് കേസില്‍ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് മര്‍സൂക്ക് പിടിയിലായതോടെ എൻ ഐ എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കല്‍, ഭീകരവാദ പ്രവര്‍ത്തനം തുടങ്ങിയ ലക്ഷ്യത്തോടെ കള്ളനോട്ട് കടത്തിയെന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ലക്ഷ്യം ഭീകര പ്രവർത്തനം തന്നെയെന്ന് എൻ ഐ എ നിരീക്ഷിച്ചു. കേസിലെ പ്രധാന പ്രതി മുഹമ്മദ് ഫറൂഖിനെ ഇക്കഴിഞ്ഞ 5 ന്എന്‍ ഐ എ പിടികൂടിയതോടെയാണ് കേസിൽ വഴിത്തിരിവായത്. ഇതോടെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സാധിച്ചു. കൊച്ചി എന്‍ ഐ എ കോടതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. 2011 സെപ്റ്റംബറിലാണ് തളിപ്പറമ്പിൽ നിന്നും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 8 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ലോക്കല്‍ പോലീസ് പിടികൂടിയത്. എന്നാൽ സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എന്‍ ഐ എക്ക് വിടുകയായിരുന്നു.

Top