അത് എന്റെ പിഴ, ബസ്സില്‍ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയില്‍ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .അവസാനം സഹികെട്ട് സജിതാ മഠത്തില്‍ പറഞ്ഞു

കൊച്ചി: അവസാനം സഹികെട്ട് സജിതാ മഠത്തില്‍ പറഞ്ഞു, എനിക്ക് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, അത് കൂട്ടുകാരിയുടെ വാക്കുകള്‍ കടമെടുത്തത്, പുലിവാലിനെക്കുറിച്ച നടി
സോഷ്യല്‍മീഡിയയില്‍ നിറഞ്ഞോടുന്ന മീ റ്റു കാമ്പെയ്‌ന് അനുഭാവം പ്രകടിപ്പിച്ച നടി സജിതാ മഠത്തിലിന് കിട്ടിയത് എട്ടിന്റെ പണി. ചെറുപ്പത്തില്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന രീതിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത കുത്തിനിറച്ചപ്പോള്‍ പ്രതികരണവുമായി സജിതയ്ക്കു രംഗത്തെത്തേണ്ടിവന്നു. തനിക്ക് അങ്ങനെ ഒന്നും നേരിടേണ്ടിവന്നിട്ടില്ലെന്നും മറ്റൊരാളുടെ പോസ്റ്റിലെ വരികള്‍ പകര്‍ത്തിയതു മാത്രമാണ് ചെയ്തതെന്നും താരം പറയുന്നു. സജിതയുടെ പോസ്റ്റ് ഇങ്ങനെ-

എന്റെ പിഴ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ #Metoo കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാന്‍ എന്റെ പേജിലും ചേര്‍ത്തു. പിന്നീട് ഒട്ടനവധി സ്തീകള്‍ അതേ പോസ്റ്റ് ഷെയര്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പതിവുപോലെ കൂടുതല്‍ എരിവുകയറ്റി വാര്‍ത്തകള്‍ ചമഞ്ഞു. ഇപ്പോള്‍ എന്റെ പോസ്റ്റിന്റെ കമന്റുകളില്‍ വലിയ പങ്കും ‘വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി ‘തുടങ്ങിയ ആക്രോശങ്ങളാണ്

‘എന്തു പറ്റി ‘എന്ന സ്‌നേഹാന്വേഷണങ്ങള്‍ വെറെയും ‘എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാന്‍ യോജിക്കുന്നതിനാലാണ് ഞാന്‍ അത് പോസ്റ്റിയത്.
ക്ഷമിക്കണം
എന്റെ പിഴ
ഡാന്‍സ് ക്ലാസ്സ് വിട്ടു വരുമ്പോള്‍ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം
എന്റെ പിഴ
ബസ്സില്‍ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയില്‍ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .
എന്റെ പിഴ
ട്യൂഷ്യന്‍ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്റ്റേഷനില്‍ പോവേണ്ടതായിരുന്നു.
എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരന്‍ വാട്ട്‌സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകള്‍ എഴുതിയത്
എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമര്‍ത്താന്‍ ശ്രമിച്ചത്
എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡില്‍ പകല്‍ നടന്നു പോയ എന്നെ ‘മദ്യപിച്ച ആണ്‍കൂട്ടം കയറി പിടിച്ചതും ഞാന്‍ ഓടി രക്ഷപ്പെട്ടതും
എന്റെ പിഴ
ഇപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് നിങ്ങള്‍ ചൊരിയുന്ന ഈ തെറിയും ഭീഷണിയും
എന്റെ പിഴ

Top