ഭൂമി ഇടിഞ്ഞു താഴുന്നു,ഭീതിയോടെ നൂറുകണക്കിന് കുടുംബങ്ങൾ ! 600 കുടുംബങ്ങളെ ഒഴിപ്പിക്കും.ഉള്ളതെല്ലാം വാരിക്കൂട്ടി നാടുവിടാൻ ജോഷിമഠുകാർ

ന്യൂഡൽഹി : ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞുതാഴുന്നു.ഭയവിഹ്വലരായി ജനങ്ങൾ . ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശനകവാടമായ ജോഷിമഠുവിൽ ആണ് ഭൂമി ഇടിഞ്ഞു താഴുന്നത്.

അറുന്നൂറോളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ നടപടിയാരംഭിച്ചു. ഹിമാലയ പാതയിലെ ഈ ചെറുപട്ടണത്തിൽ 3800 കുടുംബങ്ങളാണുള്ളത്. വീടുകളിൽ വിള്ളൽ വീണതോടെ അറുപതിലധികം കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറി. വെള്ളിയാഴ്ച ഒരു ക്ഷേത്രം തകർന്നുവീണു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോഷിമഠിൽനിന്ന് ചൈനീസ് അതിർത്തിയിലേക്കുള്ള മലാരി റോഡിലും വിള്ളൽ വീണു. സമീപത്തെ വിനോദ സഞ്ചാരകേന്ദ്രമായ ഒൗലിയിൽ റോപ്‌വേയുടെ തൂണിൽ വിള്ളൽവീണതോടെ സർവീസ് നിർത്തിവച്ചു. ഇന്നലെ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകൾക്കു നിർദേശിച്ചു.


ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. രക്ഷാദൗത്യത്തിന് ഹെലികോപ്റ്റർ സേവനവും സജ്ജമാക്കി. ഇതിനിടെ, ജോഷിമഠിലെ ഒഴിപ്പിക്കൽ നടപടികളിൽ അടിയന്തരമായി ഇടപെടണമെന്നും ഭൂമിയിടിയുന്നത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി സുപ്രീംകോടതിയിൽ ഹർജി നൽകി.

Top