എറണാകുളം: എറണാകുളം വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയിൽ നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു. വെളുപ്പിനായിരുന്നത് കൊണ്ടും പണിക്കാർ ആരും ഇല്ലാതിരുന്നത് കൊണ്ടും വലിയ ദുരന്തം ഒഴിവായി. മുല്ലക്കര വീട്ടിൽ ഷിയാസ് പണിതുകൊണ്ടിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ഘട്ടംഘട്ടമായി നാല് വർഷമായി വീടുപണി നടക്കുകയായിരുന്നു. ഷിയാസും കുടുംബവും വളപ്പിൽ തന്നെ മാറഇ ഷെഡ് വെച്ചായിരുന്നു താമസിച്ചിരുന്നത്.
Tags: it was a huge disaster! The accident happened in the morning, The house under construction collapsed; Due to the lack of workers