ബെയിലി പാലം നിർമാണത്തിനുളള സാമ​ഗ്രികൾ ബെം​ഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും ! രക്ഷാപ്രവർത്തനം വേ​ഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി

കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമ​ഗ്രികൾ ബെം​ഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേ​ഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 151 പേരുടെ ജീവനെടുത്ത വയനാട്ടിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈ എന്ന ​ഗ്രാമം അപ്പാടെയാണ് ഒലിച്ചു പോയിരിക്കുന്നത്. ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന, ഭയപ്പെടുത്തുന്ന ആകാശദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി 2 മണിയോടെയാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായത്.  മണ്ണിനടിയിൽപെട്ടവർക്കായി ഉറ്റവർ ആധിയോടെ തെരയുന്ന കാഴ്ചകളാണ് ചുറ്റിലും.

Top