മലപ്പുറം എടപ്പാളില്‍ ഏപ്രിലിലാണ് 10 വയസ്സുകാരിയെ അമ്മയുടെ കാമുകന്‍ തീയറ്ററില്‍ വെച്ച് പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെ തീയറ്ററില്‍ വെച്ചായിരുന്നു മൊയ്തീന്‍ കുട്ടിയെന്ന മധ്യവയസ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒടുവില്‍ പീഡന ദൃശ്യം തീയറ്ററിലെ കാമറയില്‍ കുടുങ്ങിയതോടെയാണ് പെണ്‍കുട്ടിയുടെ മാതാവും അമ്മയുടെ കാമുകനായ മൊയ്തീന്‍ കുട്ടിയും പോലീസ് പിടിയിലാകുന്നത്. സമാന രീതിയില്‍ അമ്മയുടെ ഒത്താശയോടെ 13 വയസുകാരിയായ മകളെ കാമുകന്‍ പീഡിപ്പിച്ച വാര്‍ത്തയാണ് മലപ്പുറത്ത് നിന്ന് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നുത്.
14 വര്‍ഷം മുന്‍പ് വിവാഹിതയായ യുവതി നടുത്തണിയില്‍ നിയാസുമായി ഫോണിലൂടെയാണ് പരിചയപ്പെട്ടത്. രണ്ടരമാസം മുന്‍പ് വീട്ടുകാര്‍ ഇവരുടെ ബന്ധം കണ്ടെത്തിയതോടെ മൂന്ന് പെണ്‍മക്കളുമായി ഇവര്‍ നിയാസിനൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് കോഴിക്കോടുള്ള ഒരു ലോഡ്ജിലായിരുന്നു താമസം.
ലോഡ്ജില്‍ താമസിക്കുന്നതിനിടയിലാണ് യുവതിയുടെ 10 വയസുള്ള മകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. മകള്‍ ഇക്കാര്യം മാതാവിനോട് പറഞ്ഞെങ്കിലും പുറത്തു പറഞ്ഞാല്‍ കുട്ടിയെ അപായപ്പെടുത്തുമെന്നായിരുന്നു അമ്മയുടെ ഭീഷണി.
സംഭവത്തില്‍ പരാതി ലഭിച്ച പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കോഴിക്കോട് ലോഡ്ജില്‍ വെച്ചാണ് കുട്ടിയുടെ മാതാവിനേയും നിയാസിനേയും പോലീസ് പിടികൂടിയത്. നിയാസിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ മറ്റൊരു യുവതിയേയും ലോഡ്ജില്‍ താമസിപ്പിച്ച് വരികയായിരുന്നെന്നും പോലീസ് കണ്ടെത്തി. ഭര്‍തൃമതികളായ സ്ത്രീകളെ ഫോണ്‍വഴി പരിചയപ്പെട്ട് പീഡനത്തിന് ഇരയാക്കുന്നതും പണം തട്ടുന്നതുമാണ് നിയാസിന്‍റെ രീതിയെന്ന് പോലീസ് പറയുന്നു. വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിത്ത് അവരുമായി അടുപ്പമുണ്ടാക്കി ഇയാള്‍ നിരന്തരം പണം തട്ടിയിട്ടുണ്ട്. പീഡനത്തിനിടെ ഇയാള്‍ ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും പിന്നീട് സ്ത്രീകളെ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. അതിനാല്‍ സ്ത്രീകളാരും ഇയാള്‍ക്കെതിരെ പരാതി കൊടുക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. അറസ്റ്റിലായ പിന്നാലെയും സ്റ്റേഷനില്‍ പിടിച്ച് വെച്ച ഫോണിലേക്ക് ഇയാളെ തേടി നിരവധി സ്ത്രീകള്‍ ഫോണ്‍ വിളിക്കുന്നതായി പോലീസ് പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണത്രേ നിയാസ്.