തിയേറ്റര്‍ പീഡനം: പൊലീസ് വീണ്ടും മൊയ്തീന്‍ കുട്ടിക്കൊപ്പം; ചുമത്തിയത് ദുര്‍ബലവകുപ്പുകള്‍

മലപ്പുറം: സിനിമ തിയേറ്ററില്‍ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പൊലീസ് വീണ്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായാരോപണം. മൊയ്തീന്‍ കുട്ടിക്കെതിരെ ചുമത്തിയത് ദുര്‍ബലവകുപ്പുകളാണെന്നാണ് ആരോപണം. പോക്‌സോയിലെ 5 എം വകുപ്പ് ഒഴിവാക്കിയെന്നും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തുവെന്നുമാണ് റിപ്പോര്‍ട്ട്.

കുട്ടിയുടെ മൊഴി എടുത്ത ശുശുക്ഷേമ സമിതി 5-ാം വകുപ്പ് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസ് നീക്കം കേസിനെ ദുര്‍ബലമാക്കുമെന്ന് ശിശുക്ഷേമസമിതി ചെയര്‍മാന്‍ എം മണികണ്ഠന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

5-ാം വകുപ്പു കൂടി ചേര്‍ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് കുട്ടിയുടെ മൊഴി എടുത്ത ശിശുക്ഷേമസമിതി അംഗം കവിതയും വിശദമാക്കിയിരുന്നു. രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് കുട്ടിയുടെ മൊഴിയുണ്ട്. അതിനാല്‍ പോക്‌സോ നിയമത്തിലെ 5 എം വകുപ്പ് നിര്‍ബന്ധമെന്നും കവിത വ്യക്തമാക്കിയിരുന്നു.

Top