എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്‌ഐ അറസ്റ്റില്‍

മലപ്പുറം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്‌ഐ അറസ്റ്റില്‍. ചങ്ങരംകുളം എസ്‌ഐ കെജി ബേബിയെയാണ് അറസ്റ്റ് ചെയ്തത്. എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തിയിരുന്നു.പരാതി അറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരുന്നില്ല. എസ്.ഐയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് എസ്.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ബാലികാപീഡനം പുറത്ത് കൊണ്ടുവരാന്‍ സഹായിച്ച തീയറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്ന് സൂചനയുണ്ട്.  പോക്‌സോ നിയമത്തിലെ 19(1)ഡി, സെക്ഷന്‍ 25 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇന്നലെ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയും വാറണ്ടും ആവശ്യമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്ന സൂചന നിയമ വിദഗ്ധര്‍ നല്‍കുന്നത്. പീഡന വിവരം പൊലീസില്‍ നിന്ന് മറച്ച് വെച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു തീയറ്റര്‍ ഉടമയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീയറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമസഭയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അറസ്റ്റ് മേലുദ്യോഗസ്ഥരോട് കൂടിയാലോചിക്കാതെയാണെന്നും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായിരുന്നില്ല. തുടര്‍ന്ന് നിയമസഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ അറസ്റ്റില്‍ അതൃപ്തി രേഖപ്പെടുത്തി പൊലീസ് സേനയിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ സന്നദ്ധത ഇല്ലാതാക്കുമെന്നാണ് സേനയ്ക്കുള്ളിലെ വിലയിരുത്തല്‍. തീയറ്റര്‍ ഉടമയെ ഇന്നലെ അറസ്റ്റ് ചെയ്ത ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെങ്കിലും വ്യാപക പ്രതിഷേധമാണ് അറസ്റ്റിനെതിരേ ഉയര്‍ന്ന് വന്നത്.

Top