പാലാ : പ്രവിത്താനത്ത് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. മാർച്ച് ഒന്നിനു രാത്രിയിലുണ്ടായ സംഭവത്തിലാണ് രണ്ടു പ്രതികളെ പൊലീസ് പിടികൂടിയത്.
പ്രതികളായ ഈരാറ്റുപേട്ട തെക്കേക്കര സ്വദേശികളായ കല്ലോലിയിൽ മുഹമ്മദ് മകൻ ഹുമയൂൺ (30), കടുക്കാപറമ്പിൽ നൗഫലിന്റെ മകൻ അന്തൂപ്പി എന്ന് വിളിക്കുന്ന ഫസിൽ(23) എന്നിവരെയാണ് പാലാ ഡിവൈ.എസ്.പി പ്രബുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി ഉത്തർപ്രദേശ് സ്വദേശിയുടെ മുക്കാൽ ലക്ഷം രൂപയും പതിനയ്യായിരം രൂപ വില വരുന്ന ഫോണുമാണ് പ്രതികൾ മോഷ്ടിച്ചത്. പാലാ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന ഒന്നാം പ്രതി ഹുമയൂണിനെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുള്ളതാണ്. രണ്ടാം പ്രതി ഫസിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതുമാണ്. പ്രിൻസിപ്പൽ എസ് ഐ ശ്യംകുമാർ കെ എസ്, ഗ്രേഡ് എസ് ഐ ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺചന്ത്, ഷെറിൻ, സിവിൽ പൊലീസ് ഓഫീസർ മനോജ് എന്നിവരാണ് അനേഷണസംഘത്തിലുണ്ടായിരുന്നത്.