
വിജയ് ചിത്രം തെറിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയതിന് പിന്നാലെ കോപ്പിയടി വിവാദവും. സിനിമയിലെ പാട്ടുകള്‍ ഇന്നലെയാണ് പുറത്ത് വന്നത്. ഇതിലെ ഒരു പാട്ട് കോപ്പിയടിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ‘ഏനാ മീന തീക്കാ’ എന്ന പാട്ടാണ് അടിച്ചു മാറ്റിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്.
ജി.വി പ്രകാശ് കുമാറും ഉത്തര ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. എന്നാല്‍ 1955ല്‍ പുറത്തിറങ്ങിയ ശ്രീ420 എന്ന ബോളിവുഡ് ചിത്രത്തിലെ ഏറെ പ്രശസ്തമായ പാട്ടിനോട് സാമ്യം കണ്ടെത്തിയിരിക്കുന്നത്. ശങ്കര്‍ ജയ്കിഷനാണ് ഈ പാട്ടിന് സംഗീതം നല്‍കിയത്. അനശ്വര ഗായകന്‍ മുകേഷാണ് ഈ ഗാനം ആലപിച്ചത്. പാട്ട് കോപ്പിയടിയാണെന്ന് കണ്ടെത്തിയവര്‍ വിജയ് സിനിമയെ ട്രോള്‍ ചെയ്ത് ഒരു വീഡീയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: Theri