
ഇളയദളപതി വിജയ് മൂന്ന് ഗെറ്റപ്പിലെത്തുന്ന തെറിയുടെ ട്രെയ്‌ലര്‍ എത്തി. ആരാധകരുടെ ഏറെ കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം വിജയ്‌യുടെ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. എമി ജാക്‌സണ്‍, സാമന്ത എന്നിവരാണ് നായികമാര്‍. തെറിയിലെ എന്‍ജീവനെ എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞു.
വി ക്രിയേഷന്റെ ബാനറില്‍ കല്ലേപ്പുള്ളി എസ് താനുവാണ് നിര്‍മാണം. ജി.വി പ്രകാശാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പൊലീസ് വേഷത്തിലെത്തുന്ന വിജയ്‌യുടെ ഗെറ്റപ്പ് ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. ഏപ്രില്‍ 14 വിഷു റിലീസായി തെറി തീയറ്ററുകളിലെത്തും
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: Theri