വന്‍ സ്‌ഫോടനത്തില്‍ രൂപപ്പെട്ട തുരങ്കം എത്തിയത് പെട്രോള്‍ അടിച്ചുമാറ്റുന്ന കുഴലില്‍; ദ്വാരകയില്‍ കണ്ടെത്തിയത് വ്യത്യസ്തമായ കൊള്ള

ന്യൂഡല്‍ഹി: വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ രൂപപ്പെട്ട തുരങ്കം പരിശോധിച്ചപ്പോള്‍ കണ്ടത്തിയത് വന്‍കിട പെട്രോള്‍ഡ ഊറ്റല്‍. ദ്വാരകയ്ക്ക് സമീപം സൂരജ് വിഹാറില്‍ നടന്ന ഞെട്ടിക്കുന്ന പെട്രോള്‍ മോഷണം കണ്ടുപിടിച്ച പോലീസ് മോഷണ തലവനെ പൊക്കി. നാലുപേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അത് സംഭവിച്ചത്. പടുകൂറ്റന്‍ കെട്ടിടങ്ങളെ വരെ കുലുക്കുന്ന ശക്തിയേറിയ ഒരു സ്ഫോടന ശബ്ദം സൂരജ് വിഹാറിലെ നാട്ടുകാര്‍ മുഴൂവന്‍ ഞെട്ടി. ചെന്നു നോക്കുമ്പോള്‍ എട്ടടി താഴ്ചയുള്ള ഒരു കുഴിയായിരുന്നു ദൃശ്യമായത്. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ അതൊരു തുരങ്കത്തിന്റെ ഭാഗമാണെന്നും അത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പിലേക്ക് ബന്ധിപ്പിച്ചിരുന്ന പെട്രോള്‍ ഊറ്റാനുളള കുഴലാണെന്നും കണ്ടെത്തി. സ്ഫോടനത്തിന് കാരണമായത് തുരങ്കത്തില്‍ ഗ്യാസ് നിറഞ്ഞതിനെ തുടര്‍ന്നായിരുന്നു. പെട്രോള്‍ മോഷണം നടത്തിയിരുന്ന റാക്കറ്റിന്റെ തലവന്‍ ദാര്യാഗഞ്ചില്‍ ബിസിനസ് നടത്തിയിരുന്ന സുബൈറിനെ പോലീസ് കയ്യോടെ പൊക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റുള്ളവര്‍ ഇരുളില്‍ ഓടി രക്ഷപ്പെട്ടു. പൈപ്പ് ലൈന്‍ വഴി മോഷ്ടാക്കള്‍ ആഴ്ചയില്‍ 3,000 ലിറ്റര്‍ പെട്രോളായിരുന്നു ഊറ്റിയിരുന്നത്. 150 അടി താഴ്ചയില്‍ 2.5 അടി വ്യാസത്തിലുള്ള തുരങ്കം അവസാനിച്ചിരുന്നത് ഒരു മുറിയിലാണ്. ഇവിടെ ടാപ്പോടു കൂടിയ ഒരു മെറ്റല്‍പൈപ്പ് പെട്രോള്‍ ലൈനിലേക്ക് വെച്ചിരുന്നു. ഈ മെറ്റല്‍ മൈപ്പില്‍ ഒരു റബ്ബര്‍ ഹോസ് ബന്ധിപ്പിച്ചിട്ടുണ്ട്. ഈ പെട്രോള്‍ ടാങ്കറില്‍ പ്രത്യേകമായി ഘടിപ്പിച്ച വീപ്പയിലേക്കാണ് എത്തുന്നത്. ഇങ്ങിനെ മോഷ്ടിക്കുന്ന പെട്രോള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയാണ് ചെയ്തിരുന്നത്. ഇവയില്‍ മണ്ണെണ്ണ മിശ്രിതപ്പെടുത്തി ഗ്രാമീണ്‍ സേവാ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കും. രാവും പകലും അദ്വാനിച്ച് തുരങ്കം ഉണ്ടാക്കിയത് തങ്ങളാണെന്ന് സുബൈര്‍ സമ്മതിച്ചിട്ടുണ്ട് ഇതിന്റെ പ്രവേശന കവാടം അടച്ചു വെച്ചിരുന്നു. കഴിഞ്ഞയാഴ്ച അവര്‍ പൈപ്പ് ലൈനില്‍ എത്തിയപ്പോഴാണ് സംഭവം.

ഇക്കാര്യത്തില്‍ ഇവര്‍ വിദഗ്ദ്ധരാണെന്നും വന്‍ തോതില്‍ പെട്രോള്‍ മോഷണം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൂരജ് വിഹാര്‍ എന്നയാളാണ് സ്ഫോടനത്തെ തുടര്‍ന്ന വിവരം പോലീസിന് കൈമാറിയത്. അതേസമയം ഐഒസിയുടെ പെട്രോള്‍ പൈപ്പലൈന് സമാന്തരമായി വിമാനഇന്ധന പൈപ്പ് ലൈനും പോകുന്നുണ്ടായിരുന്നു. സ്ഫോടനം ഇവിടെ ആയിരുന്നെങ്കില്‍ വന്‍ ദുരന്തമാകുമായിരുന്നെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പെട്രോള്‍ കമ്പനിയുടെ എഞ്ചനീയര്‍മാര്‍ എത്തി ചോര്‍ച്ച തടയുകയും ടണല്‍ അടയ്ക്കുകയും ചെയ്തു.

Top