പെട്രോളിനും ജിഎസ്ടി വരുന്നു; സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാന്‍ നീക്കം

പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നീക്കം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും. ചരക്ക് സേവന നികുതിയില്‍ പെട്രോളിം ഉത്പന്നങ്ങളെയും ഉള്‍പ്പെടുത്തുന്നത് മാസങ്ങളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ചരക്ക് സേവന നികുതി ബാധകമാക്കണമെന്ന് ആശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജി.എസ്.ടി കൗണ്‍സിന് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് എളുപ്പമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ ഇത് നിലയ്ക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കാനിടയില്ല. നേരത്തെ ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് ശക്തമായ പ്രതിഷേധം നിലനിന്നപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെയും മദ്യത്തെയും ഒഴിവാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. എന്നാല്‍ ജി.എസ്.ടി വരുന്നതോടെ പെട്രോളിനും ഡീസലിനും വില കുറയാന്‍ സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top