ജിഎസ്ടി എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് ബിജെപി മന്ത്രി; പ്രസ്താവന പാര്‍ട്ടിയ്ക്ക തിരിച്ചടി

ഭോപ്പാല്‍: ചരക്കുസേവന നികുതി (ജി.എസ്.ടി) എന്താണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് ബി.ജെ.പി മന്ത്രി. തനിക്ക് മാത്രമല്ല വ്യാപാരികള്‍ക്കും ജി.എസ്.ടി എന്താണെന്ന് പിടികിട്ടിയിട്ടില്ലെന്നും മധ്യപ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി ഒ.എം പ്രകാശ് ധുര്‍വെ പറഞ്ഞു.

ജി.എസ്.ടി എന്താണെന്ന് മനസിലാക്കാന്‍ എനിക്ക് കഴിയുന്നില്ല. അതുകൊണ്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. മിക്ക ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും വ്യാപാരികള്‍ക്കും അത് മനസിലായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജി.എസ്.ടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുമ്പോള്‍ ബി.ജെ.പി മന്ത്രിക്ക് പോലും ചരക്കുസേവന നികുതി എന്താണെന്ന് മനസിലായിട്ടില്ലെന്ന പ്രസ്താവന പാര്‍ട്ടിയെ വെട്ടിലാക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ജി.എസ്.ടി, ബി.ജെ.പിയെ വെട്ടിലാക്കുമെന്നാണ് വിലയിരുത്തലുകള്‍.

Top