വിലക്കയറ്റം രൂക്ഷമാകും ; ജീവിക്കാന്‍ വലിയ വില കൊടുക്കേണ്ടിവരും! ആ​​​ശു​​​പ​​​ത്രി​​​ച്ചെ​​​ല​​​വി​​​നും ക​​​ള്ളി​​​നും ജി​​​എ​​​സ്ടി.ജിഎസ്ടി വർധനയിൽ ലക്ഷ്യമിടുന്നത് ഒ​​​രു വ​​​ർ​​​ഷം ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇനി ജനജീവിതം ദുസ്സഹമാകും !!ജനത്തിന്‌ അമിതഭാരമേറ്റിയും സര്‍ക്കാരിന്‌ ഒരുലക്ഷം കോടി രൂപയുടെ അധികവരുമാനത്തിനു വഴിയൊരുക്കിയും ചരക്കുസേവനനികുതി(ജി.എസ്‌.ടി.) നിരക്കുകള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നു. അവശ്യസാധനങ്ങളടക്കമുള്ള 288 ഇനങ്ങളാണ്‌ ഏറ്റവും കുറഞ്ഞനിരക്കായ അഞ്ചിന്റെ സ്ലാബിലുള്ളത്‌. ഇവ പത്തിലേക്കു മാറുന്നത്‌ വന്‍വിലക്കയറ്റത്തിനിടയാക്കും. 12% സ്ലാബില്‍ 243 ഉല്‍പന്നങ്ങളാണ്‌ ഉള്ളത്‌. ഇവയുടേയും വില കുതിച്ചുയരും. ഇതുവരെ ജി.എസ്‌.ടിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്ന ചില ഉല്‍പന്നങ്ങളെ നികുതിപരിധിയില്‍ കൊണ്ടുവരാനും ആലോചനയുണ്ട്‌.

നിലവില്‍ നാലു സ്ലാബുകളിലായുള്ള ജി.എസ്‌.ടി. നിരക്ക്‌ മൂന്നാക്കി ചുരുക്കാനാണ്‌ നീക്കമെന്നു കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്‌തമാക്കി.5%, 12%, 18%, 28% എന്നിങ്ങനെയാണ്‌ നിലവിലെ ജി.എസ്‌.ടി. സ്ലാബ്‌. അഞ്ചിന്റെ സ്ലാബ്‌ 9-10 ശതമാനവും 12ന്റെ സ്ലാബ്‌ 18 ശതമാനമാക്കുകയാണ്‌ ലക്ഷ്യം.അ​​​ഞ്ചു ശ​​​ത​​​മാ​​​നം നി​​​ര​​​ക്ക് ഇ​​​ര​​​ട്ടി​​​പ്പി​​​ക്കു​​​ക​​​യും 12 ശ​​​ത​​​മാ​​​നം സ്ലാ​​​ബ് 18 ശ​​​ത​​​മാ​​​നം സ്ലാ​​​ബി​​​ൽ ല​​​യി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന.

പ്ര​​​തി​​​മാ​​​സം 1.18 ല​​​ക്ഷം കോ​​​ടി രൂ​​​പ ജി​​​എ​​​സ്ടി​​​യി​​​ൽ നി​​​ന്നു ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് കേ​​​ന്ദ്രം ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. പ​​​ക്ഷേ എ​​​ട്ടു​ മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും മൂ​​​ന്നു ത​​​വ​​​ണ​​​യേ ഒ​​​രു ല​​​ക്ഷം കോ​​​ടി​​​ക്കു മു​​​ക​​​ളി​​​ൽ നി​​​കു​​​തി​​​പി​​​രി​​​വ് എ​​​ത്തി​​​യു​​​ള്ളു. മ​​​റ്റു നി​​​കു​​​തി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​ര​​​വ് ഇ​​​ല്ല. സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച കു​​​റ​​​വാ​​​കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​തി​​​നാ​​​ൽ നി​​​കു​​​തി പി​​​രി​​​വ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ നി​​​ര​​​ക്ക് കൂട്ടു​​​ക​​​യേ മാ​​​ർ​​​ഗ​​​മു​​​ള്ളൂ എ​​​ന്നു കേ​​​ന്ദ്രം ക​​​രു​​​തു​​​ന്നു.

വ​​​രു​​​മാ​​​ന​ വ​​​ർ​​​ധ​​​ന​​​യ്ക്കു ര​​​ണ്ടു​​​ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഉ​​​ള്ള​​​ത്. ജി​​​എ​​​സ്ടി താ​​​ഴ​​​ത്തെ സ്ലാ​​​ബി​​​ലെ നി​​​കു​​​തി നി​​​ര​​​ക്ക് ഇ​​​ര​​​ട്ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ഒ​​​രു ശ​​​ത​​​മാ​​​നം മാ​​​ത്രം കൂ​​​ട്ടു​​​ക, ആ​​​ർ​​​ഭാ​​​ട സാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ നി​​​കു​​​തി​​​യും സെ​​​സും കൂ​​​ട്ടു​​​ക എ​​​ന്നൊ​​​രു ബ​​​ദ​​​ൽ നി​​​ർ​​​ദേ​​​ശ​​​വും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്.

ആ​​​ദ്യ സ്ലാ​​​ബി​​​ലെ നി​​​ര​​​ക്ക് ഇ​​​ര​​​ട്ടി​​​പ്പി​​​ക്കു​​​ക​​​യും ര​​​ണ്ടാം സ്ലാ​​​ബ് മൂ​​​ന്നാ​​​മ​​​ത്തേ​​​തി​​​ൽ ല​​​യി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഒ​​​ന്നാ​​​മ​​​ത്തെ നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ടു മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും എ​​​തി​​​ർ​​​പ്പാ​​​ണ്. നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്കും വി​​​ല കൂ​​​ടും. ഇ​​​തു രൂ​​​ക്ഷ​​​മാ​​​യ എ​​​തി​​​ർ​​​പ്പി​​​നു വ​​​ഴി​​​തെ​​​ളി​​​ക്കു​​​മെ​​​ന്നു പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ബ​​​ദ​​​ൽ നി​​​ർ​​​ദേ​​​ശ​​​വും നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല കൂ​​​ട്ടു​​​മെ​​​ങ്കി​​​ലും വ​​​ർ​​​ധ​​​ന കു​​​റ​​​വാ​​​യി​​​രി​​​ക്കും.

ആ​​​ർ​​​ഭാ​​​ട വ​​​സ്തു​​​ക്ക​​​ൾ​​​ക്കും സി​​​ഗ​​​ര​​​റ്റ് അ​​​ട​​​ക്കം പു​​​ക​​​യി​​​ല വ​​​സ്തു​​​ക്ക​​​ൾ​​​ക്കും കോ​​​ള​​​ക​​​ൾ​​​ക്കും വി​​​ല കൂടു​​​ന്ന​​​ത് അ​​​ത്ര പ്ര​​​ശ്ന​​​മാ​​​വി​​​ല്ല. എ​​​ന്നാ​​​ൽ, വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​കു​​​തി​​​യും സെ​​​സും കൂ​​​ടി​​​യാ​​​ൽ വി​​​ല്പ​​​ന കു​​​റ​​​യും എ​​​ന്ന ഭ​​​യ​​​പ്പാ​​​ടു​​​ണ്ട്.ഈ ​​​മാ​​​സം 18നു ​​​ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ൽ ചേ​​​രു​​​ന്നു​​​ണ്ട്. അ​​​തി​​​നു മു​​​ന്പു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കണം. ഈ​​​യാ​​​ഴ്ച​​​ത​​​ന്നെ ക​​​മ്മി​​​റ്റി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ജി​​​എ​​​സ്ടി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു ന​​​ൽ​​​കു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.

എ​​​ല്ലാ സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രും അം​​​ഗ​​​ങ്ങ​​​ളാ​​​യ ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ കേ​​​ന്ദ്ര​​ധ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ്.ജി​​​എ​​​സ്ടി പി​​​രി​​​വ് കു​​​റ​​​ഞ്ഞ​​​തു മൂ​​​ലം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ത്തി​​​നും വ​​​ര​​​വ് കു​​​റ​​​ഞ്ഞു. ത​​​ന്മൂ​​​ലം കേ​​​ന്ദ്രം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കേ​​​ണ്ട ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ർ​​​ധി​​​ച്ചു. ഇ​​​തു ന​​​ൽ​​​കാ​​​ൻ ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​കു​​​തി പി​​​രി​​​വ് പോ​​​രാ. അ​​​തി​​​നാ​​​ൽ നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​മ്മ​​​തി​​​ക്ക​​​ണം എ​​​ന്നാ​​​ണു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ടു കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ജി​​​എ​​​സ്ടി​​​യു​​​ടെ ഏ​​​റ്റ​​​വും താ​​​ഴ​​​ത്തെ സ്ലാ​​​ബി​​​ലെ നി​​​കു​​​തി അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് ഒ​​​ന്പ​​​തോ പ​​​ത്തോ ശ​​​ത​​​മാ​​​ന​​​മാ​​​ക്കു​​​ക.ജി​​​എ​​​സ്ടി​​​യു​​​ടെ ര​​​ണ്ടാം സ്ലാ​​​ബ് (12 ശ​​​ത​​​മാ​​​നം നി​​​കു​​​തി) ഇ​​​ല്ലാ​​​താ​​​ക്കു​​​ക. ഇ​​​തി​​​ലെ 243 ഇ​​​ന​​​ങ്ങ​​​ൾ 18 ശ​​​ത​​​മാ​​​നം നി​​​കു​​​തി ഉ​​​ള്ള മൂ​​​ന്നാം സ്ലാ​​​ബി​​​ലാ​​​ക്കു​​​ക.നി​​​കു​​​തി ചു​​​മ​​​ത്താ​​​ത്ത കു​​​റേ ഇ​​​ന​​​ങ്ങ​​​ൾ കൂ​​​ടി ജി​​​എ​​​സ്ടി​​​യു​​​ടെ താ​​​ഴ്ന്ന സ്ലാ​​​ബി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രി​​​ക.

ജി​​​എ​​​സ്ടി​​​യു​​​ടെ താ​​​ഴ്ന്ന സ്ലാ​​​ബി​​​ലെ അ​​​ഞ്ചു​​​ശ​​​ത​​​മാ​​​നം നി​​​കു​​​തി ആ​​​റു ശ​​​ത​​​മാ​​​ന​​​മാ​​​ക്കു​​​ക.വാ​​​ഹ​​​ന​​​ങ്ങ​​​ൾ, കോ​​​ള​​​ക​​​ൾ, പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു​​​ള്ള ഉ​​​യ​​​ർ​​​ന്ന നി​​​കു​​​തി നി​​​ര​​​ക്കും (28 ശ​​​ത​​​മാ​​​നം) അ​​​വ​​​യ്ക്കു​​​ള്ള കോ​​​ന്പ​​​ൻ​​​സേ​​​ഷ​​​ൻ സെ​​​സും കൂ​​​ട്ടു​​​ക.നി​​​കു​​​തി വ​​​ല​​​യി​​​ൽ വ​​​രാ​​​ത്ത കു​​​റേ ഇ​​​ന​​​ങ്ങ​​​ൾ കൂ​​​ടി ജി​​​എ​​​സ്ടി​​​യി​​​ൽ ആ​​​ക്കു​​​ക.ആ​ശു​പ​ത്രി​ച്ചെ​ല​വും നി​കു​തി​യി​ലേ​ക്ക്; ക​ള്ളി​നും ജി​എ​സ്ടി

ജി​എ​സ്ടി വ​രു​മാ​നം കൂ​ട്ടാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്ന് ചെ​ല​വേ​റി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​യ്ക്കു ജി​എ​സ്ടി ചു​മ​ത്തു​ക എ​ന്ന​താ​ണ്. ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു നി​കു​തി​യി​ല്ല. ഇ​ത് അ​ഞ്ചു ശ​ത​മാ​നം നി​കു​തി​യു​ള്ള സ്ലാ​ബി​ൽ​പെ​ടു​ത്താ​നാ​ണു നി​ർ​ദേ​ശം. ആ​ശു​പ​ത്രി​ച്ചെ​ല​വി​ൽ എ​ന്തൊ​ക്കെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

മു​റി​വാ​ട​ക പ്ര​തി​ദി​നം 1000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള ഹോ​ട്ട​ലി​ലെ താ​മ​സം, ക​ള്ള്, റോ ​സി​ൽ​ക്ക്, ബ്രാ​ൻ​ഡ് ചെ​യ്യാ​ത്ത പ​നീ​ർ എ​ന്നി​വ​യും നി​കു​തി വി​ധേ​യ​മാ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. ക​ന്പ​നി​ക​ൾ വീ​ടു​ക​ൾ ലീ​സി​നെ​ടു​ക്കു​ന്ന​തും നി​കു​തി വ​ല​യി​ലാ​ക്കും.

നി​കു​തി വ​ർ​ധി​ക്കാ​വു​ന്ന​വ:അഞ്ചു ശ​ത​മാ​നം സ്ലാ​ബി​ൽ​ പെട്ട​വ

ബ്രാ​ൻ​ഡ് ചെ​യ്ത ധാ​ന്യ​ങ്ങ​ൾ, ധാ​ന്യ​പ്പൊ​ടി, ഔ​ഷ​ധ​ങ്ങ​ൾ, സ്റ്റെ​ന്‍റ്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​എ​ണ്ണ​ക​ൾ, എ​ണ്ണ​ക്കു​രു​ക്ക​ൾ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ, രാ​സ​വ​ളം, മ​ണ്ണെ​ണ്ണ, ഗാ​ർ​ഹി​ക എ​ൽ​പി​ജി, പ​ഞ്ച​സാ​ര, ഇ​ൻ​സു​ലി​ൻ, ജൈ​വ​വ​ളം, സ്വാ​ഭാ​വി​ക റ​ബ​ർ, തു​ക​ൽ, ന്യൂ​സ്പ്രി​ന്‍റ്, സി​ൽ​ക്ക്, വൂ​ൾ, 1000 രൂ​പ വ​രെ​യു​ള്ള ചെ​രു​പ്പു​ക​ൾ, 1000 രൂ​പ വ​രെ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ, ഇ​ക്കോ​ണ​മി ക്ലാ​സ് വി​മാ​ന​യാ​ത്ര, ഫ​സ്റ്റ്/​സെ​ക്ക​ൻ​ഡ് ക്ലാ​സ് എ​സി ട്രെ​യി​ൻ യാ​ത്ര, ക്രൂ​യി​സ് യാ​ത്ര, ഔ​ട്ട്ഡോ​ർ കേ​റ്റ​റിം​ഗ്, റ​സ്റ്ററ​ന്‍റ് സേ​വ​നം, സോ​ളോ​ർ വാ​ട്ട​ർ ഹീ​റ്റ​ർ, സോ​ളോ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, കാ​റ്റാ​ടി മി​ല്ലു​ക​ൾ, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്.

12 ശ​ത​മാ​നം സ്ലാ​ബി​ൽ ​പെട്ട​വ

നെ​യ്യ്, വെ​ണ്ണ, ഡ്രൈ ​ഫ്രൂ​ട്ടു​ക​ൾ, സോ​സേ​ജ്, പാ​സ്ത, അ​ച്ചാ​ർ, ജാം, ​ഫ്രൂ​ട്ട് ജ്യൂ​സ്, ഫ്രൂ​ട്ട് പ​ൾ​പ്പ്, മാ​ർ​ബി​ൾ, ഗ്രാ​നൈ​റ്റ്, മ​ഷി, റ​ബ​ർ ബാ​ൻ​ഡ്, സ​ർ​ജി​ക്ക​ൽ ഗ്ലൗ​സ്, സ്പോ​ർ​ട്സ് ഗ്ലൗ​സ്, പാ​ർ​ട്ടി​ക്കി​ൾ ബോ​ർ​ഡ്, പാ​യ്ക്കിം​ഗ് കേ​സ്, വു​ഡ് പ​ൾ​പ്പ്, പേ​പ്പ​ർ, പേ​പ്പ​ർ ബോ​ർ​ഡ്, അ​ച്ച​ടി​ച്ച കാ​ർ​ഡ്, കാ​ർ​പെ​റ്റ്, പാ​ത്ര​ങ്ങ​ൾ, മോ​ട്ടോ​റു​ക​ൾ, പ​ന്പു​ക​ൾ, കൊ​യ്ത്ത്-​മെ​തി​യ​ന്ത്ര​ങ്ങ​ൾ, ക​റ​വ​യ​ന്ത്രം, മൊ​ബൈ​ൽ ഫോ​ൺ, എ​ൽ​ഇ​ഡി ലാ​ബ്, റെ​യി​ൽ​വേ എ​ൻ​ജി​ൻ, ട്രാ​ക്‌​ട​ർ, സൈ​ക്കി​ൾ, ഗ്ലൂ​ക്കോ​മീ​റ്റ​ർ, കോ​ൺ​ടാ​ക്റ്റ് ലെ​ൻ​സ് ക​ണ്ണ​ട (ഫ്രെ​യി​മും ലെ​ൻ​സും) ചൂ​ര​ൽ ഫ​ർ​ണി​ച്ച​ർ, ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, സം​സ്ഥാ​ന ലോ​ട്ട​റി​ക​ൾ, 5000-7500 രൂ​പ വാ​ട​ക​യു​ള്ള ഹോ​ട്ട​ൽ മു​റി​ക​ൾ, ബി​സി​ന​സ് ക്ലാ​സ് വി​മാ​ന​യാ​ത്ര.

അടുത്ത കേന്ദ്രബജറ്റില്‍ ആദായ നികുതിയില്‍ ഇളവു വരുത്തിയേക്കും. രാജ്യത്തെ ഉപഭോഗനിരക്ക്‌ ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആദായ നികുതി നിരക്കില്‍ ഇളവു വരുത്തുന്ന കാര്യം പരിഗണിക്കുമെന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ ന്യൂഡല്‍ഹിയില്‍ വ്യക്‌തമാക്കി. ഫെബ്രുവരിയിലാണ്‌ ബജറ്റ്‌.

Top