തൊടുപുഴ: യുവതിയെ കാണാതായതിന്റെ പേരില്‍ കാമുകന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. തൊടുപുഴ പൊലീസിനെതിരെയാണ് ഡിജിപി ടി.പി. സെന്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
സംഭവം ഇങ്ങനെ. തൊടുപുഴയ്ക്കടുത്തുള്ള ഡല്‍ഹിയില്‍ ജോലിയുള്ള യുവാവ് വെങ്ങല്ലൂര്‍ സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായി. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇവര്‍. ഇരുവീട്ടുകാരും തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഡിസംബറില്‍ വിവാഹം നടത്തുവാന്‍ തീരുമാനമായി. ഇതേ തുടര്‍ന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനിടെ യുവതിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ മനസ് മാറുന്നതിനുള്ള പൂജകള്‍ ആരംഭിച്ചു. ഇതില്‍ മനംനൊന്ത് യുവതി വീട്ടില്‍ നിന്നും അപ്രതൃക്ഷയായി.
ഇതേതുടര്‍ന്ന് പരാതിയുമായി യുവതിയുടെ മാതാപിതാക്കള്‍ തൊടുപുഴ പൊലീസിനെ സമീപിച്ചു. പരാതി കിട്ടിയ ഉടന്‍ ഒരു പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം യുവാവിന്റെ വീട്ടിലെത്തി. മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പൊലീസ് വാഹനത്തിലോ അല്ലാതെയോ സ്റ്റേഷനിലെത്തുവാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ മാതാപിതാക്കളെ പൊലീസ് അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ പൊതുപ്രവര്‍ത്തകര്‍ ഇടപ്പെട്ടിട്ടും ധിക്കാരപരമായാണ് പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. യുവതിയെ ഹാജരാക്കാമെന്ന് നിര്‍ബന്ധപൂര്‍വ്വം ഇവരെ കൊണ്ട് ഒപ്പിട്ടുവാങ്ങുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.