ചാണ്ടിയെ രാജി വയ്പ്പിക്കാനായില്ല: ഏഷ്യാനെറ്റ് ജീവനക്കാർക്ക് എംഡിയുടെ ശകാരം; വിനുവും സംഘവും വെട്ടിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിനുവും ഏഷ്യാനെറ്റും പണിപതിനെട്ട് പയറ്റിയിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിദൂരതയിൽതന്നെ..ചാനലിന് ശാസനയുമായി രാജീവ് ചന്ദ്രശേഖർ. എന്ത് ചെയ്യണമെന്നറിയാതെ വിനു വി ജോൺ. മന്ത്രി തോമസ് ചാണ്ടിയുടൈ കൈയ്യേറ്റ വാർത്ത ആഘോഷമാക്കി അവതരിപ്പിച്ച് തുടങ്ങിയ ഏഷ്യാനെറ്റ് ചാനലിന് ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും ,മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത നില.ഒരുമാസത്തിലേറെയായി ചാണ്ടിയുടെ കൈയ്യേറ്റ വാർത്ത എക്സ്‌ക്യൂസീവായി അവതരിപ്പിച്ച് വരുകയാണ് ഏഷ്യാനെറ്റ്. മന്ത്രി ഇപ്പോൾ രാജിവയ്ക്കും പിന്നെ രാജിവയ്ക്കും എന്ന പ്രതീതിയാണ് ചാനൽ സ്യഷ്ടിച്ചത്. ഏഷ്യാനെറ്റിനൊപ്പം മറ്റ് ചാനലുകളുംവിഷയം ഏറ്റെടുത്തതോടെ ചാണ്ടിവിഷയം 9മണിചർച്ചകളുടെ സ്ഥിരം ഇനമായി. സർക്കാരിനെതിരെ കടന്നാക്രമണത്തിനുള്ള ഇനമായാണ് ഏഷ്യാനെറ്റ് ചാണ്ടി വിഷയത്തെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥിരമായി അധിക്ഷേപിക്കാനുള്ള ശ്രമം ചാണ്ടിവിഷയത്തെ ഏഷ്യാനെറ്റ് മാറ്റിയതോടെയാണ് സി പിഎം നിലപാട് കടുപ്പിച്ചത്.
ചാനൽ ചർച്ചകളിൽ ഉറഞ്ഞ് തുള്ളി മുഖ്യമന്ത്രിയടക്കമുള്ളവരെ അധിക്ഷേപിക്കുന്ന വാർത്താവതാരകൻ വിനുവിനൊപ്പം ഇനി ചർച്ചയ്ക്കിരിക്കണ്ടന്നാണ് സി പി എം തീരുമാനം. സർക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള ബി ജെ പി തന്ത്രമാണ് തോമസ്ചാണ്ടി വിഷയത്തിലൂടെ ഏഷ്യാനെറ്റ് നടപ്പാക്കൂന്നതെന്നും ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിന്റെ താൽപ്പര്യമാണ് ഇതിന് പിന്നിലെന്നും സി പി എം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതെ സമയം മാസങ്ങളായി ഈ വിഷയത്തെ സജീവമാക്കി നിറുത്തിയിട്ടും സർക്കാരിനെ കുലുക്കം തട്ടിക്കാനോ , മന്ത്രിയെ രാജിവയ്പ്പിക്കാനോ കഴിയാത്ത വിനുവിന്റെയും ചാനൽ വാർത്താവിഭാഗത്തിന്റെയും പിടുപ്പ്കേടിൽ ഉടമ രാജിവ് ചന്ദ്രശേഖർ കടുത്ത രോഷത്തിലാണത്രെ. ഏതായാലും ഏഷ്യാനെറ്റിന്റെ വാർത്തെയെ തുടർന്ന് മന്ത്രി രാജിവച്ചു എന്ന പ്രചറണത്തിനുള്ള അവസം നൽകില്ലന്ന ഉറച്ചനിലപാടിലാണ്മുഖ്യമന്ത്രിയും സി പി എമ്മും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതെ സമയം തന്നെ തോമസ് ചാണ്ടിയടുള്ള വിനുവി ജോണിന്റെ വൈരാഗ്യാരണം എന്ന പേരിൽ സോഷ്യൽമീഡിയയിൽ ചില കഥൾപ്രചരിക്കുന്നുണുണ്ട്.അത് ഇങ്ങനെയാണ്.വിനു വി ജോണിന്റെ ‘ചിറ്റപ്പനെ’ കെ എസ്്് ആർ ടി സി ലീഗൽ അഡൈ്വസർ സ്ഥാനത്ത്് നിന്നും പുറത്താക്കിയതിലുള്ള വൈരാഗ്യമാണത്രെ തോമസ് ചാണ്ടിയ്ക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ!

Top