മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്.റവന്യൂ സെക്രട്ടറിക്കാണ് ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്. മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നിയമലംഘനം നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണിട്ട് മൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്കും ശുപാര്‍ശയുണ്ട്. ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശുപാര്‍ശയുണ്ടെന്നും സൂചന. ശനിയാഴ്ചയാണ് റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന് ആലപ്പുഴ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്.
തോമസ് ചാണ്ടി നിയമലംഘനങ്ങള്‍ നടത്തിയെന്ന് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്
Tags: thomas chandy case