തോമസ് ചാണ്ടിക്കെതിരായ കേസ്; കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ സുഭാഷാണ് മന്ത്രിക്കെതിരെ കോടതിയെ സമീപിച്ചത്. നേരത്തേ കേസ് പരിഗണിച്ച കോടതി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത്. നവംബര്‍ നാലിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം, മന്ത്രിക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തോമസ് ചാണ്ടി രാജിവെയ്ക്കുന്നതുവരെ സമരം നടത്തുമെന്ന് എംഎം ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റേയും തീരുമാനം. തിങ്കളാഴ്ച ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും.

Top