എന്‍.സി.പി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു…

ആലപ്പുഴ: എന്‍.സി.പി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.. 72 വയസുകാരനായ തോമസ് ചാണ്ടി ഏറെ നാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പിണറായി മന്ത്രിസഭയിൽ അംഗമായിരുന്ന തോമസ് ചാണ്ടി കുവൈത്ത് കേന്ദ്രമാക്കിയുള്ള പ്രമുഖ വ്യവസായി കൂടിയാണ്.പിണറായി മന്ത്രിസഭയില്‍ ഗാതഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് 2017 നവംബര്‍ 15 ന് സ്ഥാനം രാജിവെക്കുകയായിരുന്നു. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനാണ്. അര്‍ബുധബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി ചികിത്സയിലായിരുന്ന തോമസ് ചാണ്ടി. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയിരുന്നു.

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായായ കെ എസ് യുവിലൂടെയായിരുന്നു തോമസ് ചാണ്ടി പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയത്. 1970 കളില്‍ കുട്ടനാട്ടിലെ കെ എസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട തോമസ് ചാണ്ടി പിന്നീട് തന്‍റെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1996 ഒടു കൂടിയാണ് തോമസ് ചാണ്ടി വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാവുന്നത്. 2006 ല്‍ കുട്ടനാട്ടില്‍ ഡിഐസി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചാണ് തോമസ് ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2011 ലും 2016 ലും കുട്ടനാട്ടില്‍ നിന്ന് വിജയം കരസ്ഥമാക്കാന്‍ തോമസ് ചാണ്ടിക്ക് സാധിച്ചു. 1947 ഓഗസ്റ്റ് 29 ന് വിസി തോമസിന്‍റെയും ഏലിയാമ്മ തോമസിന്‍റേയും മകനയാണാ തോമസ് ചാണ്ടി ജനിച്ചത്. ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ടെക്നോളജിയില്‍ നിന്ന് ഡിപ്ലോമ നേടിയിട്ടുണ്ട്. ഭാര്യ: മേരി. ഒരു മകനും രണ്ട് പെൺമക്കളും അടങ്ങിയതാണ് തോമസ് ചാണ്ടിയുടെ കുടുംബം

Top