സിപിഎമ്മില്‍ വിഭാഗീയത തലപൊക്കുന്നു; തിരുത്തല്‍ ശക്തിയായി വളരാന്‍ ശ്രമം

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദം പാര്‍ട്ടിയില്‍ പുതിയ വിമത സ്വരങ്ങള്‍ തലപൊക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഒരു തിരുത്തല്‍ ശക്തിയായി മാറാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. ഇവര്‍ക്ക് ഐസക് നേതൃത്വം നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരിടക്കാലത്ത് സിപിഎമ്മില്‍ നിന്നും ഒഴിഞ്ഞു നിന്ന വിഭാഗീയതയാണ് വീണ്ടും തലപൊക്കുന്നത്.

പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണ്ണമായും അവസാനിച്ചെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനത്തോടെയാണ് സി.പി.എമ്മിന്റെ തൃശൂര്‍ സമ്മേളനത്തിന് കൊടിയിറങ്ങിയതെങ്കില്‍, പിണറായി സര്‍ക്കാരിന്റെ അവസാന ദിനങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. ഐസക്കിന്റെ പ്രതികരണം പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമായി നിസാരവത്കരിച്ചു കാണാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ പലരും തയാറല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് നിയമ ഭേദഗതിക്കെതിരെ വിമര്‍ശനമുയര്‍ന്നപ്പോഴും ശക്തമായി അതിനെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് പിറ്റേന്ന് പിന്മാറേണ്ടി വന്നത്, പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു. പിന്നാലെ, കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ പരസ്യമായി വിമര്‍ശിച്ച് മുന്നിട്ടിറങ്ങിയത് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്കും.

ഇ.ഡിയുടെ അന്വേഷണനീക്കങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ, ഐസക് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടാവാം. മുഖ്യമന്ത്രി സ്വന്തം വകുപ്പില്‍ വീണ്ടുമൊരു തിരുത്തലിന് തയാറാകാന്‍ ഇത് നിമിത്തമാവുമെന്നും കരുതിയിരിക്കാം. പാര്‍ട്ടി പരസ്യമായി തള്ളിപ്പറഞ്ഞത് ഐസക്കിനെ ഒറ്റപ്പെടുത്തുന്നുണ്ടെങ്കിലും, സര്‍ക്കാരില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മുഖ്യമന്ത്രി വിരാജിക്കുന്ന സ്ഥിതിക്ക് ഇളക്കം തട്ടുന്നുവെന്ന പ്രതീതിയുണര്‍ത്താന്‍ പുതിയ സംഭവവികാസങ്ങള്‍ വഴിയൊരുക്കുന്നു.

Top