ജയലളിതയുടെ കോടികളുടെ സ്വത്തിനു പിന്നാലെ അധികാരവും ശശികലയിലേക്ക്; പാര്‍ട്ടിക്കുള്ളിലും കുടുംബത്തിലും കലാപം

ചെന്നൈ: ജയലളിതയുടെ സ്വത്തുക്കള്‍ ഭൂരിഭാഗവും കൈക്കലാക്കിയ ശശികലയുടെ ലക്ഷ്യമിനി തമിഴ്‌നാടിന്റ ഭരണം. എന്നാല്‍ ശശികലയ്‌ക്കെതിരെ അവരുടെ കുടംബത്തില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെ പുതിയ കലാപത്തിലേയ്ക്കാണ് തമിഴ്‌നാട് രാഷ്ട്രീയം നീങ്ങുന്നത്. പല ഗ്രൂപ്പുകളായി ഭരണമുന്നണി പിളരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

അധികാരവും സ്വത്തും മന്നാര്‍ഗുഡി മാഫിയയെ വീണ്ടും സജീവ ചര്‍ച്ചയാക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് അണ്ണാ ഡിഎംകെ രാഷ്ട്രീയമാണ്. ജയലളിതയുടെ വിയോഗത്തോടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. തമിഴ് നാട്ടിലെ ഏതെങ്കിലും സിനിമാതാരം പാര്‍ട്ടിയുടെ നെടുതൂണായില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന പ്രവചനങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നീങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയെ നയിക്കാന്‍ ജനസമ്മതിയുള്ള ആരെങ്കിലും എത്തിയില്ലെങ്കില്‍ പ്രശ്നം അതിരൂക്ഷമാകും. രജനികാന്തോ അജിത്തോ പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ഇപ്പോഴും അണ്ണാ ഡിഎംകെ അണികള്‍. എംജിആറിന്റെ മരണ സമയത്തും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. അന്ന് നേതാക്കളെല്ലാം എംജിആറിന്റെ ഭാര്യ ജാനകിയ്ക്കൊപ്പം. അങ്ങനെ അവര്‍ മുഖ്യമന്ത്രിയായി. പക്ഷേ അണികള്‍ ജയലളിതയ്ക്കൊപ്പം നിലകൊണ്ടു. അങ്ങനെ ഭാവിയിലെ അണ്ണാ ഡിഎംകെ നേതാവായി ജയലളിത മാറി. ഇതിനുമപ്പുറത്തേക്കാണ് ഇപ്പോഴത്തെ പ്രതിസന്ധി.

സ്വത്തും അധികാരവും കൈക്കലാക്കാന്‍ ശശികല ശ്രമിക്കുമ്പോള്‍ ജയലളിതയുടെ മരണം തന്നെ വിവാദമാക്കിയാണ് അണികളുടെ പ്രതിഷേധം. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി അവരുടെ തോഴി ശശികലയെ അവരോധിക്കുന്നതില്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധ ശക്തമാണ്.. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ജയലളിതയുടെ മരണത്തിനു പിന്നലെ ദുരൂഹത നീക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നടി ഗൗതമിയുടെ കത്ത് സാധാരണക്കാരന്റെ സംശയമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

മന്നാര്‍ഗുഡി മാഫിയയെന്ന് അറിയപ്പെടുന്ന വിഭാഗത്തില്‍ ഒരു കൂട്ടര്‍ ശശികലയ്ക്കൊപ്പമാണ്. ശശികലയെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം. ശശികലയുടെ മരുമകനും രാജ്യസഭാ അംഗവുമായി ടിടിവി ദിനകരനാണ് മറ്റൊരു ഗ്രൂപ്പിലെ പ്രധാനി. അധികാരത്തിനും സ്വത്തിനുമായി ശശികലയുടെ സഹോദരന്‍ വി ദിവാകരനും കരുനീക്കവുമായി സജീവമാണ്. കുടുംബത്തിലെ ബഹുഭൂരിഭാഗവത്തിനും രാഷ്ട്രീയ ആഗ്രഹങ്ങളുണ്ട്. എല്ലാവര്‍ക്കും എംഎല്‍എമാരും എംപിമാരുമാകണമെന്നതാണ് അവസ്ഥ. ഇത് ശശികലയേയും അലോസരപ്പെടുത്തുന്നുണ്ട്. അവരുടെ രാഷ്ട്രീയ പ്രവേശനം പോലും ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ശശികലയുടെ ഭര്‍ത്താവ് നടരാജനും സഹോദരന്‍ ദിവാകരനും ഭരണത്തില്‍ സമ്മര്‍ദ്ദ ശക്തിയാകാനാണ് ആഗ്രഹിക്കുന്നത്. ഓരോ വകുപ്പിലും നിയമിക്കേണ്ട ഐഎഎസുകാരുടേയും പൊലീസിന്റെ തലപ്പത്തു വേണ്ടി ഐപിഎസുകാരുടേയും പട്ടിക ഇവര്‍ തയ്യാറാക്കി കഴിഞ്ഞു.

ഇതിന് ശശികല അംഗീകാരം നല്‍കിയില്ലെങ്കില്‍ കലാപത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.
കുടുംബത്തിലെ ആരേയും പിണക്കാനാവാത്ത അവസ്ഥയിലാണ് ശശികല. താന്‍ അധികാരം പിടിച്ചതിന് ശേഷം ബാക്കിയുള്ളതെല്ലാം ശരിയാക്കാമെന്നാണ് ശശികല ഏവരോടും പറയുന്നത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹത നിറയുന്നതു കൊണ്ടാണ് ഇത്. തനിക്കൊപ്പമുള്ള ഒരാള്‍ കളം മാറിയാല്‍ അത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് അവര്‍ക്ക് അറിയാം. ഇത് പ്രതിഷേധങ്ങള്‍ക്ക് പുതിയ തലം നല്‍കും. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായും സര്‍ക്കാരുമായും ഒരുതരത്തിലും ബന്ധപ്പെടരുതെന്ന് കുടുംബാംഗങ്ങള്‍ക്കു ശശികല നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. തന്റെ കുടുംബാംഗങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ വകവയ്ക്കേണ്ടെന്നു മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി പറയപ്പെടുന്നു. പോയസ് ഗാര്‍ഡനിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുമായി ശശികല നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.

ഇതെല്ലാം പൊതുപ്രവര്‍ത്തനരംഗത്തേക്കു കടക്കാനുള്ള മുന്നൊരുക്കങ്ങളായി വിലയിരുത്തപ്പെടുന്ന
പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനന്‍, മുന്‍ മന്ത്രിമാരായ കെ.എ.സെങ്കോട്ടയ്യന്‍, ഗോകുല ഇന്ദിര, ബി.വളര്‍മതി, ചെന്നൈ മുന്‍ മേയര്‍ സൈദ എസ്.ദുരൈസാമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ശശികലയെ കണ്ടത്. ഇവര്‍ക്കു മുന്‍പു ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം.തമ്പിദുരൈയും സംസ്ഥാന മന്ത്രിമാരും ശശികലയെ കണ്ട് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ‘അമ്മയ്ക്കുശേഷം ചിന്നമ്മ മാത്രം’ എന്നാണു നീക്കത്തെക്കുറിച്ചു തമ്പിദുരൈ പറഞ്ഞത്. ജയലളിതയെ ‘അമ്മ’ എന്നു വിളിക്കുന്നതുപോലെ ശശികലയെ ‘ചിന്നമ്മ’ എന്നാണ് അണികള്‍ വിളിക്കുന്നത്. ജയലളിതയെപ്പോലെ പാര്‍ട്ടിയെ നയിക്കാന്‍ ശശികലയ്ക്കേ കഴിയൂ എന്നു നേതാക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം. തീരുമാനത്തില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണെന്നു കെ.എ.സെങ്കോട്ടയ്യന്‍ പറഞ്ഞു. മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും മുതിര്‍ന്ന മന്ത്രിമാരും തുടര്‍ച്ചയായ മൂന്നാം ദിവസവും പോയസ് ഗാര്‍ഡനില്‍ എത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തി. ശശികലയ്ക്കു സര്‍ക്കാരുമായി നേരിട്ടു ബന്ധമില്ലെങ്കിലും അണ്ണാ ഡിഎംകെ അംഗമാണെന്ന ന്യായമാണു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Top