കൊച്ചി: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ബസ് ഡ്രൈവറുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ. ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടിൽ സഞ്ജു (39) വിനെയാണ് ആലുവ പൊലീസ് പിടികുടിയത്. ഇയാളുടെ കൈവശത്തുനിന്നും മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഇൻസ്പെക്ടർ എം എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർമാരായ പി എ൦ സലീം, അബ്ദുൾ റഹ്മാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ പി ഷാജി എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.