തൃക്കാക്കരയില്‍ ആധിപത്യം സ്ഥാപിച്ച് കോൺഗ്രസ് !ആഹ്ലാദപ്രകടനം തുടങ്ങി യുഡിഎഫ്.ഭൂരിപക്ഷം 23411

കൊച്ചി:തൃക്കാക്കരയിൽ ഉമ്മാക്ക് ആധികാരിക വിജയം .ഭൂരിപക്ഷം 23411 . കോൺഗ്രസിന് കൈക്കരുത്ത് . ഉമയുടെ ലീഡ് പിടി തോമസിനേക്കാൾ വലിയ ഭൂരിപക്ഷം നേടിയിരിക്കുകയാണ് .നിലവിൽ 2 വോട്ടുകൾ ഭൂരിപക്ഷം ഇപ്പൊ നേടിയിരിക്കുകയാണ് .അതേസമയം ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും എല്‍ഡിഎഫ് ഓരോ കാതം പിന്നോട്ട് പോകുന്ന രംഗമാണ് കണ്ടത്.

ഈ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമാണ്.ഇടതുപക്ഷ സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് കോടിയേരിയും റിയാസും പറഞ്ഞു. ജനഹിതം മാനിച്ച് രാജിവെക്കുമോ. എല്‍ഡിഎഫ് കോടിയേരിയുടേയും റിയാസിന്റേയും വിലയിരുത്തലിലൂടെ നോക്കി കാണുമോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു. ഒരു ഉപതെരഞ്ഞെടുപ്പും ഇത്ര സാമ്പത്തികം ചെലവഴിച്ച് ജനത്തെ വിലക്കെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാവില്ല. കള്ളവോട്ട് വരെ ചെയ്യിച്ചു.

യുഡിഎഫും കോണ്ഡഗ്രസും ഒറ്റകെട്ടായി നടത്തിയ പോരാട്ടത്തിന്റെ വിജയമെന്ന് ഉമ്മന്‍ചാണ്ടി. നൂറ് തികക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം പൊഴിഞ്ഞു. എറണാകുളത്ത് നിന്നുകൊണ്ട് വികസനം പറയാന്‍ എല്‍ഡിഎഫിന് അവകാശമില്ല. വികസനത്തില്‍ പങ്കില്ലെന്ന് മാത്രമല്ല. അതിന് വേണ്ടി സനരം ചെയ്തവരാണ് എല്‍ഡിഎഫ്. പോളിംഗ് കുറഞ്ഞാല്‍ യുഡിഎഫിനെയാണ് ബാധിക്കുകയെന്നത് മിഥ്യയാണെന്ന് തെളിഞ്ഞു, വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടും വന്‍ഭൂരിപക്ഷം കിട്ടിയെന്നത് അതിന്റെ തെളിവാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്ത്

Top