ആലപ്പുഴ: കെഎം മാണിയെ സ്വാഗതം ചെയ്ത് വീണ്ടും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. കേന്ദ്രമന്ത്രിയാകാന്‍ മാണി എന്തുകൊണ്ടും യോഗ്യനാണെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്.
കേരള കോണ്‍ഗ്രസിനെ വീണ്ടും എന്‍ഡിഎയിലേക്ക് ക്ഷണിച്ചും കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തുമാണ് തുഷാര്‍ വെള്ളാപ്പള്ളി എത്തിയത്. കെഎം മാണി മന്ത്രിയാകാന്‍ തയ്യാറാണെങ്കില്‍ ബിജെപി നേതൃത്വത്തോട് ഇക്കാര്യം ചര്‍ച്ച ചെയ്യാം. മാണിയെ ബിഡിജെഎസ് മുന്നണിയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു. മാണിക്ക് മന്ത്രിയാകാന്‍ താത്പര്യം ഉണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കെ.എം മാണിക്കെതിരെ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും മാണിക്ക് താത്പര്യം ഉണ്ടെങ്കില്‍ എന്‍ഡിഎയിലേക്ക് വരാമെന്നും തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.