കൊച്ചി: ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുകയൊള്ളുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. വരുന്ന ദിവസങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ട്.
ഇതിന് ശേഷം പ്രചാരണത്തിനിറങ്ങും. നേതൃത്വത്തിനുള്ള അതൃപ്തി അണികള്‍ക്കുമുണ്ടാകും. ഇത് എന്‍ഡിഎയുടെ വോട്ടിനെ ബാധിച്ചേക്കാമെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം ചേര്‍ത്തലയില്‍ നടക്കുകയാണ്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് മുന്‍തൂക്കമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു.