ബിഡിജെഎസ് ബിജെപി സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നു; സ്ഥാനമാനങ്ങള്‍ വച്ചു നീട്ടിയാലും വേണ്ടെന്ന് തുഷാര്‍

തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നു. ബിജെപി മുന്നണിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എയില്‍ ചേരുമ്പോള്‍ തങ്ങള്‍ക്ക് ഏറെ വാഗ്ദ്ധാനങ്ങള്‍ നല്‍കിയിരുന്നു. ഇനി അവ വച്ച് നീട്ടിയാലും ബി.ഡി.ജെ.എസ് വാങ്ങില്ല- തുഷാര്‍ പറഞ്ഞു

അധികാരത്തിലെത്താന്‍ ആരുമായും കൂട്ടുകൂടും. മുന്നണി മാറ്റം വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗമാണ്. എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള അയിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വേണമെന്ന് ബി.ഡി.ജെ.എസ് കേന്ദ്ര – സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ബി.ജെ.പി തീരുമാനമെടുക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. എന്‍.ഡി.എ എന്ന പരിഗണന ബി.ജെ.പി നല്‍കുന്നില്ലെന്ന് ബി.ഡി.ജെ.എസിന് പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.

ബിഡിജെഎസ് മുന്നണിയില്‍ നിന്നും പുറത്തുപോകുകയാണെങ്കില്‍ നിലവില്‍ ബിജെപിക്ക് അത് കനത്ത അടിയാകും നല്‍കുക. കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നല്ലൊരു ശതമാനം വോട്ട് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത് ബിഡിജെഎസ് വഴിയായിരുന്നു. ബിജെപിക്ക് ഒരു എംഎല്‍എയെ നിയമസഭയിലേക്ക് ജയിപ്പാക്കാനായതിലും ഈ കൂട്ടുകെട്ടിന് നല്ല പങ്കുണ്ട്.

Top