വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആദ്യ പ്രസിഡന്റായി മകന്‍ തന്നെ.തുഷാറടക്കം 15 സംസ്ഥാന സമിതി അംഗങ്ങള്‍.ഭാരവാഹികളെ പ്രഖ്യാപിച്ചത് വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ:വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ഭാരതീയ ധര്‍മ്മ ജനസേനയുടെ പ്രഥമ സംസ്ഥാന അധ്യക്ഷന്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി.വെള്ളാപ്പള്ളി നടേശന്‍ തനെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചത്.അക്കീരമണ്‍ കാളിദാസ് ഭട്ടതിരിയാണ് വൈസ് പ്രസിഡന്റ്.സുഭാഷ് വാസു,ടിവി ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായും എജി തങ്കപ്പനെ ട്രഷററായും തിരഞ്ഞെടുത്തു.ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സഖ്യചര്‍ച്ചകള്‍ ഒന്നും ഇത് വരെ നടന്നിട്ടില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

Top