ബിഡിജെഎസ് തുഷാര്‍ വിഭാഗത്തിന്; സുഭാഷ് വാസുവിന്റെ വാദം തള്ളി കമ്മീഷന്‍

എന്‍ഡിഎ മുന്നണിയില്‍ നില്‍ക്കുന്ന ബിഡിജെഎസിലെ അധികാരത്തര്‍ക്കത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി വിഭാഗത്തിന് ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരം. സുഭാഷ് വാസു വിഭാഗത്തിന്റെ അവകാശവാദം തള്ളി. ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കമ്മീഷന്റെ ഉത്തരവ്. യഥാര്‍ഥ ബിഡിജെഎസ് തങ്ങളുടെതാണെന്ന അവകാശവാദമുന്നയിച്ച് സുഭാഷ് വാസു രംഗത്ത് എത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുഷാറിന്റെ നേതൃത്വത്തിലുളള ഭാരവാഹി പട്ടികയ്ക്ക് അംഗീകാരം നല്‍കി. മുന്‍പ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രവര്‍ത്തിച്ച സുഭാഷ് വാസുവിനെ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കുകയും സുഭാഷ് വാസു അംഗമായ മാവേലിക്കര യൂണിയന്‍ എസ്.എന്‍.ഡി.പി യോഗം ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് തര്‍ക്കമുണ്ടായതോടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കമ്മീഷന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. മുന്‍പ് ജനുവരി മാസത്തില്‍ കേന്ദ്ര പദവിയായ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷ് വാസു രാജിവച്ചിരുന്നു. മോദി സര്‍ക്കാരിന് കീഴില്‍ ബി.ഡി.ജെ.എസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവി.

നിലവില്‍ തുഷാര്‍ വെളളാപ്പളളി പ്രസിഡന്റും എ.ജി തങ്കപ്പന്‍ വൈസ് പ്രസിഡന്റും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്.

Top