നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കും.സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും.ബിഡിജെഎസ് മത്സരിക്കുമെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട് പറഞ്ഞു . ബിഡിജെഎസിന് അടിത്തറയുള്ള മണ്ണാണ് നിലമ്പൂരെന്നും താന്‍തന്നെയാകും സ്ഥാനാര്‍ഥിയെന്നും ഗിരീഷ് പറഞ്ഞു.എന്‍ഡിഎയുടെ ഭാഗമായി ബിഡിജെഎസ് മത്സരിക്കും. ഘടകക്ഷി എന്ന നിലയില്‍ ബിഡിജെഎസിനാണ് സീറ്റ്. തിരഞ്ഞെടുപ്പ് തന്നെ അനാവശ്യമായിട്ടുള്ളതാണെന്നും അതിന്രെ പ്രയത്‌നവും ചിലവുകളും ആവശ്യമില്ലാത്ത കാര്യമാണ് എന്നുള്ള അഭിപ്രായം ഉയര്‍ന്നിരുന്നു – അദ്ദേഹം വ്യക്തമാക്കി.

തങ്ങള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂരെന്ന് ഗിരീഷ് പറഞ്ഞു. നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിച്ചാല്‍ വിജയത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് നിലമ്പൂരിനെ മാറ്റാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം തിയതി നോമിനേഷന്‍ കൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വേണ്ടെന്ന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടില്‍ നേതാക്കള്‍ക്ക് എതിര്‍പ്പെന്നും റിപ്പോര്‍ട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17,000 വോട്ട് നേടിയ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാതിരിക്കുന്നത് അബദ്ധമെന്ന് നേതാക്കള്‍ കോര്‍ കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു. ലാഭവും നഷ്ടവും നോക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ലെന്നും കോര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Top