യുഡിഎഫ് തകര്‍ന്നത് ബിഡിജെസിന്റെ വോട്ടുകള്‍ മൂലമെന്ന് വെള്ളാപ്പളി നടേശന്‍; കരുത്തനും മിടുക്കനുമായ പിണറായി തന്നെയാണ് മുഖമന്ത്രിയാവേണ്ടത്

ചേര്‍ത്തല: എന്‍ഡിഎ മുന്നണയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന വെള്ളാപ്പള്ള നടേശന്‍ നിലപാടത്തിന്റെ സൂചനകളുമായി രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇത്രയേറെ സീറ്റുകള്‍ നേടാന്‍ കാരണം ബിഡിജെഎസിന്റെ പ്രകടനമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് വോട്ടുകള്‍ ബിഡിജെഎസ് പിടിച്ചതോടെയാണ് എല്‍ഡിഎഫിന് വിജയം അനായാസമായതെന്ന് അവകാശപ്പെട്ട വെള്ളാപ്പള്ളി, ബിഡിജെഎസ് വളരും തോറും തളരാന്‍ പോകുന്നത് യുഡിഎഫാണെന്നും പറഞ്ഞു.

വൃദ്ധനും ക്ഷീണിതനുമായ വി.എസല്ല കരുത്തനും മിടുക്കനുമായ പിണറായി വിജയന്‍ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ടത്. വിഎസിന് നടക്കാന്‍ പരസഹായം വേണം ഓര്‍മ്മശക്തിയും മോശമാണ്, മലമ്പുഴയില്‍ വിഎസിന്റെ വോട്ട് കുറയുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ താന്‍ പറഞ്ഞിരുന്നു ഒടുവില്‍ ഫലം വന്നപ്പോള്‍ അത് നേരായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മാത്രമാണ് തന്നെ പ്രചരണത്തിന് ക്ഷണിച്ചതെന്നും വേറെ പാര്‍ട്ടിക്കാരാരും വിളിച്ചില്ലെന്നും പറഞ്ഞ വെള്ളപ്പാള്ളി, മറ്റു പാര്‍ട്ടിക്കാര്‍ വിളിച്ചിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടിയും താന്‍ പ്രചരണത്തിന് പോകുമായിരുന്നുവെന്നും വ്യക്തമാക്കി.

Top