തുഷാറിന്‍റെ അറസ്റ്റ്; മകനെ കെണിയില്‍ കുടുക്കിയതെന്ന് വെള്ളാപ്പള്ളി

ചെക്ക് കേസില്‍ യു.എ.ഇ.യിലെ അജ്മാനില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കെണിയില്‍ കുടുക്കിയതെന്ന് തുഷാറിന്‍റെ പിതാവും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍. തുഷാറിനെ ആരോ ചതിയില്‍ പെടുത്തിയതാണ്. നിലവില്‍ അജ്മാനിലെ ജയിലില്‍ കഴിയുന്ന തുഷാറിന് എത്രയും വേഗം ജാമ്യം ലഭിക്കുമെന്നാണ് തന്‍റെയും കുടുംബത്തിന്‍റെയും പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പ് നല്‍കിയ 10 ദശലക്ഷം ദിര്‍ഹത്തിന്‍റെ ചെക്ക് കേസിലാണ് അജ്മാന്‍ പോലീസ് തുഷാറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.

Top