ശബരിമല സമരത്തെ തള്ളിപ്പറഞ്ഞ് വെള്ളാപ്പള്ളി നടേശന്‍; തെരുവ് യുദ്ധത്തിന് വിശ്വാസികളെ തള്ളിവിടരുതെന്നും എസ്എന്‍ഡിപി നേതാവ്

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. വിധിക്കെതിരെ തെരുവ് യുദ്ധം അനാവശ്യമാണെന്നും സമരത്തില്‍ പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും അതിന് തയ്യാറാകാത്ത പന്തളം രാജകുടുംബവും ശബരിമല തന്ത്രിയും സ്വീകരിച്ച നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യത്തെ മര്യാദകള്‍ പാലിക്കണമെന്നും വെള്ളാപ്പള്ളി.

വിശ്വാസികളെന്ന പേരില്‍ ഹിന്ദുക്കളെ തെരുവിലിറക്കിയപ്പോള്‍ ഹിന്ദു സമുദായ സംഘടനകളോട് ആലോചിച്ചില്ലെന്ന വിമര്‍ശനവും വെള്ളാപ്പള്ളി ഉന്നയിച്ചു. പ്രമുഖ സംഘടനയായ എസ്എന്‍ഡിപിയോടൊ പട്ടികജാതി സംഘടനകളെയോ ധീവര സംഘടനകളെയോ ചര്‍ച്ചയ്ക്ക് വിളിച്ചത് അറിയില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വിശ്വാസികളായ സ്ത്രീകള്‍ സ്വന്തമായി പോകാതിരിക്കുന്നെങ്കില്‍ അത് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയില്‍ പല ആചാരങ്ങളും മാറ്റിമറിച്ചിട്ടുണ്ട്. അതിന്റെ നഷ്ടങ്ങള്‍ സമുദായത്തിന് ഉണ്ട്. ചീരപ്പന്‍ ചിറ കുടംബത്തിനുള്ളതായിരുന്നു ശബരിമലയിലെ വെടിവഴിപാട് അതിനെ നശിപ്പിച്ചു. ആദിവാസികള്‍ക്ക് ശബരിമലയിലുണ്ടായിരുന്ന അവകാശങ്ങളും നശിപ്പിച്ചു. എന്നും അവഗണന നേരിടുന്ന സമുദായമാണ് തങ്ങളുടേത്. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനാണ് പിന്തുണയെന്നും. വേണ്ടവന്നാല്‍ വിധിക്കനുകൂലമായി പ്രചാരണം നടത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top