ബിജെപി തറവേല കാണിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍; എസ്എന്‍ഡിപിയില്‍ പിളര്‍പ്പിനു ശ്രമം നടത്തുന്നു

ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ബി.ജെ.പിയില്‍ നിന്ന് തനിക്കുണ്ടായതു പോലെയുള്ള ആക്രമണം കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പിക്ക് സ്വന്തം നിലപാടുണ്ട്. അത്തരത്തില്‍ നിലപാടെടുക്കുന്ന തന്നെ വ്യക്തിഹത്യ നടത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും വെള്ളാപ്പള്ളി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയതോതില്‍ ആക്രമണം നടത്തുകയാണ്. തികച്ചും വകതിരിവില്ലാത്ത നടപടിയാണിത്. ഇതിനൊക്കെ ബി.ജെ.പി അനുഭവിക്കും. ഇങ്ങനെയാണെങ്കില്‍ നൂറ് വര്‍ഷം കഴിഞ്ഞാലും ബി.ജെ.പി ഇവിടെ അധികാരത്തിലെത്തില്ല. പണപ്പിരുവും ഗ്രൂപ്പിസവുമാണ് ബി.ജെ.പിയില്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയില്‍ പിളര്‍പ്പിനു ബിജെപി ശ്രമിക്കുകയാണെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ മാനസികമായി തകര്‍ക്കാനായി തറവേല കാണിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലടക്കം വന്‍ ആക്രമണം നടത്തുന്നുവെന്ന പരാതി നല്‍കിയിട്ടും നേതാക്കള്‍ തടഞ്ഞില്ല. പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബിജെപിയില്‍ നടക്കുന്നതെന്നു നേരത്തേ തിരുവനന്തപുരത്തു മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. ഈ പോക്കാണെങ്കില്‍ നൂറു വര്‍ഷം കഴിഞ്ഞാലും കേരളത്തില്‍ ബിജെപി അധികാരത്തിലെത്തില്ല. തന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയുമടക്കം വനിതാമതിലില്‍ പങ്കെടുക്കും. ബിജെപി നിലപാട് അല്ല ബിഡിജെഎസിനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന്റെ വനിതാ മതിലിനെ പിന്തുണച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രാവിലെ രംഗത്തെത്തിയിരുന്നു. സാഹചര്യം ഒത്തുവന്നാല്‍ മതിലിനു പിന്തുണയുമായി എത്തും. ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്നത് എന്‍ഡിഎയുടെ പരിപാടി അല്ലാതിരുന്നതിനാലാണെന്നും തുഷാര്‍ വിശദീകരിച്ചു.

Top