”സ്വഭാവശുദ്ധിയില്ലാത്തയാളെയാണോ മന്ത്രിയാക്കുന്നത്? വേഷം മാറും പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്; കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷിനെ മന്ത്രിയാക്കി മുഖംമിനുക്കാന്‍ നോക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വഭാവശുദ്ധിയില്ലാത്തയാളാണ് ഗണേഷ്. കൊള്ളയടിച്ചതിനു ശിക്ഷിക്കപ്പെട്ടയാളുടെ മകനാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

”സ്വഭാവശുദ്ധിയില്ലാത്തയാളെയാണോ മന്ത്രിയാക്കുന്നത്? വേഷം മാറും പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്. ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രിയാണ്. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ഗതാഗത വകുപ്പ്. വേറെ വകുപ്പ് ചോദിക്കുന്നത് കറന്നു കുടിക്കാനാണ്. കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ടയാളുടെ മകനാണ് ഗണേഷ്.” ഗണേഷും മന്ത്രിയായിരുന്നപ്പോള്‍ അഴിമതി നടത്തിയെന്നും ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുതെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top