സംസ്ഥാനത്തെ ഇരു മുന്നണികളും നാശത്തിലേക്ക് പോകുന്നു: വെള്ളാപ്പള്ളി,കേരളത്തില്‍ മൂന്നാം മുന്നണി സാധ്യത .

തിരുവനന്തപുരം :സംസ്ഥാനത്തെ ഇരു മുന്നണികളും നാശത്തിലേക്കാണ് പോകുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂഡല്‍ഹിയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച ശേഷം മടങ്ങിവരവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി യോഗം കേരളത്തില്‍ അജയ്യ ശക്തിയായി മാറുകയാണ് സിപിഎമ്മിനെ പിന്നോട്ടടിക്കുന്നത് കണ്ണൂര്‍ ലോബിയാണ്. എസ്എന്‍ഡിപിയെ ഇരുമുന്നണികളും ഒരുമിച്ച് വേട്ടയാടുകയാണ്. വി.എസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തിന് ആരോടും വിധേയത്വമില്ല, വിരോധവുമില്ല. എല്ലാവരുമായി സന്തോഷമേയുള്ളൂ. ആരുമായും ചേരുന്നതിനും വിയോജിപ്പില്ല. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരെങ്കിലും എഴുതിക്കൊടുത്തതാണ് വായിക്കുന്നത്. ഗുരുവിനെ കുരിശില്‍ കേറ്റിയവരാണ് സിപി‌എമ്മുകാര്‍. അവരിപ്പോള്‍ ഗുരുവിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ‌‌‌‌ഗുരു സന്ദേശങ്ങള്‍ നാടൊട്ടുക്കു നടന്നു പറയുകയാണ്. ഒരു സ്ഥാപനത്തിനു പോലും ഗുരുവിന്റെ പേരിട്ടിട്ടില്ല. എന്നിട്ടാണ് ഗുരുവിന്റെ ശിഷ്യന്മാരാണെന്നു പറഞ്ഞ് അവര്‍ നടക്കുന്നത്. ‌

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുരുവിനെ കുരിശില്‍ തറച്ചതു സംബന്ധിച്ച് ഉത്തരവാദികളെ കണ്ടെത്തി തെറ്റുതിരുത്താന്‍ ശ്രമിക്കുന്നതിനു പകരം ആ തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടു ന്യായം കണ്ടെത്തി സ്ഥാപിക്കാന്‍ ശ്രമിച്ചു. കേരള ജനത അതു വികാരമായി കണ്ടു. സിപിഎം ഒരിക്കലും തെറ്റ് അംഗീകരിക്കുന്നവരല്ല. കൊല്ലങ്ങള്‍ കഴിഞ്ഞാണ് അവര്‍ തെറ്റ് അംഗീകരിക്കുന്നത്. അപ്പോഴേക്കും കാലം കഴിഞ്ഞുപോകും. സിപിഎം ഗുരുസന്ദേശം പ്രചരിപ്പിക്കാനുള്ള യോഗങ്ങള്‍ നടത്തുന്നത് ഗുരുദേവനെ കുരിശില്‍ തറച്ചതിനുള്ള മാപ്പുപറച്ചിലായിട്ടാണ്.- വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ബിജെപി ശക്തമായി വളരുകയാണ്. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ജനസ്വാധീനം നഷ്ടപ്പെട്ടും തുടങ്ങി. അതു കാണാനും മനസ്സിലാക്കാനം കഴിയണം. ബിജെപിയോട് അടുത്താല്‍ എസ്എന്‍ഡിപി യോഗത്തില്‍ പിളര്‍പ്പുണ്ടാകുമെന്ന വാര്‍ത്തയെ അദ്ദേഹം തള്ളിക്കളഞ്ഞു. യോഗത്തെ തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല. വിമര്‍ശിക്കാം. പക്ഷേ യോഗത്തില്‍ പിളര്‍പ്പുമുണ്ടാകില്ല.

എസ്എന്‍ഡിപി വോട്ട് കൊടുത്തിട്ടാണോ ബിജെപി ഇന്ത്യ ഭരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മോഹഭംഗം വന്ന പലര്‍ക്കും പലതും പറയാനുണ്ടാകും. അതേസമയം, കൂടുതല്‍ രാഷ്ട്രീയകാര്യങ്ങള്‍ വെളിപ്പെടുത്താന്‍ വെള്ളാപ്പള്ളി വിസമ്മതിച്ചു. ന്യൂനപക്ഷ പ്രീണനം സിപിഎമ്മും കോണ്‍ഗ്രസും നടത്തി. പലതവണ ഭൂരിപക്ഷ സമുദായം ഇതു അവരെ ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ പരിഗണിച്ചില്ല, വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം അടുത്ത കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്നാം മുന്നണി പ്രതീക്ഷിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ഷായുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വെള്ളപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം മുന്നണിയുടെ നേതൃത്വം പുതിയ പാര്‍ട്ടിക്കായിരിക്കും. ഭൂരിപക്ഷ സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ഈ പാര്‍ട്ടിയില്‍നിന്നാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.

ഒരു സ്വകാര്യ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെള്ളപ്പള്ളി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ബിജെപിക്ക് ഇപ്പോഴുള്ളതിനെക്കാള്‍ വളര്‍ച്ചക്ക് സാഹചര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. ഈ സാഹചര്യത്തിലാണ് മൂന്നാം മുന്നണി പ്രസക്തമാകുന്നതെന്നും വെള്ളാപ്പള്ളി വ്യകത്മാക്കി. കേരളത്തില്‍ മൂന്നാം ചേരിക്ക് സാധ്യതയുണട്. എന്നാല്‍ അതിന് എസ്.എന്‍.ഡി.പി യോഗം മുന്‍ കൈയെടുക്കില്ല. കേരളത്തില്‍ ഹിന്ദു കൂട്ടായ്മ വേണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുന്നവരുമാണ് എസ്.എന്‍.ഡി.പി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളിപ്പെടുത്തി. അതേസമയം പ്രധാനമന്ത്രിയുമായുള്ളകൂടിക്കാഴ്ച ശുഭകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയെ എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ആര്‍.എസ്.എസിന്റെ കൂടി പിന്തുണയോടെയാണ് വെള്ളാപ്പള്ളിയുമായി ബി.ജെ.പി കേന്ദ്രനേതൃത്വം സഖ്യത്തിനുള്ള നീക്കം നടത്തുന്നു എന്നതിന്റെ സൂചനയായി ഗുരുമൂര്‍ത്തിയുടെ സാന്നിധ്യം.

Top