ബിജെപി – ബിഡിജെസ് ഭിന്നത രൂക്ഷം…!! അരൂർ സീറ്റ് ബിജെപി ഏറ്റെടുക്കുന്നു; കെ.പി. പ്രകാശ് ബാബു സ്ഥാനാര്‍ത്ഥി

പാലാ ഉപതിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബിജെപി – ബിഡിജെസ് ഭിന്നത രൂക്ഷമാകുന്നു. ചെങ്ങന്നൂരിനു പിന്നാലെ പാലായിലും ബിഡിജെഎസ് വോട്ട് മറിച്ചുവെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതിനാല്‍ അരൂര്‍ സീറ്റ് ബിഡിജെഎസിന് വിട്ടുനല്‍കേണ്ടെന്നുമാണ് തീരുമാനം.

അരൂര്‍ സീറ്റിലേക്കായി മൂന്നുപേരുടെ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി. അതേസമയം ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് കെ.പി. പ്രകാശ് ബാബു സ്ഥാനാര്‍ഥിയാകും എന്നാണ് സൂചന. പാലായില്‍ വോട്ടുകുറയാന്‍ കാരണം ബിഡിജെഎസ്സാണെന്ന്  ബിജെപിയിൽ ഉയർന്ന പൊതുവികാരം.ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം.

അരൂര്‍ സീറ്റിലേക്കായി മൂന്നുപേരുടെ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി.  പാലായില്‍ ബിഡിജെഎസ് നിസഹകരിച്ചെന്നും വിമർശനം ഉയർന്നിരുന്നു. അഞ്ചിടത്തും ബിജെപി തന്നെ മത്സരിക്കണമെന്നാണ് പൊതുവികാരവും.

പാലായിലെ വോട്ട് കുറഞ്ഞതിന്‍റെ കാരണം ആദ്യം ബിജെപി തന്നെ പറയട്ടെ. അതിന് ശേഷമാകട്ടെ ബിഡിജെഎസിന്റെ വിശദീകരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പ്രതികരിച്ചു.

Top