കണ്ണൂർ ഡി സി.സി. ജന. സെക്രട്ടറി ബൈജു വർഗീസ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പാലാ ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും.

പേരാവൂർ: മലയോര മേഖലയിലെ കോൺഗ്രസിൻ്റെ കരുത്തുറ്റ സംഘാടകനായ ഡി സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗീസ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പാലാ ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. നീണ്ട വർഷങ്ങൾ പാർട്ടി സംഘടനാരംഗത്ത് പ്രവർത്തിച്ച ഇദ്ദേഹം ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് രാഷ്ടീയത്തിൽ ഇറങ്ങുന്നത്. മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കെ.എസ്.യു പ്രവർത്തകനായിട്ടാണ് രാഷ്ടീയ തുടക്കം ബ്രണ്ണൻ കോളേജിൽ നിന്ന് കെ.എസ്.യുവിലൂടെ ജില്ലാ നേതൃത്വത്തിലേയ്ക്ക്, യൂത്ത് കോൺഗ്രസ് വഴി കോൺഗ്രസ് നേതൃത്വത്തിൽ എത്തിയ ഇദ്ദേഹം പേരാവൂർ ബ്ലോക്ക് സെക്രട്ടറി, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട്, തുടർന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി, കഴിഞ്ഞ ആറു മാസമായി മുഴക്കുന്ന് പഞ്ചായത്തിൻ്റെ സംഘടനാ ചുമതല ‘ദേശീയ-സംസ്ഥാന രാഷ്ടീയത്തിലെ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹം എം.എ., ബി.എഡ് ബിരുദധാരിയാണ്. ഇപ്പോൾ വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനാണ്.

രാഷ്ട്രീയത്തിനുപരിയായി പൊതുപ്രവർത്തനത്തെ വീക്ഷിക്കുന്ന ബൈജു മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എന്നും മുൻ നിരയിൽ നിൽക്കുന്ന വ്യക്തിയാണ്. ആറളം ഫാം ഉൾപ്പെടുന്ന പേരാവൂർ നിയോജക മണ്ഡലത്തിലെ വന്യ ജീവി ശല്യത്തിന് പരിഹാരം കാണാൻ പ്രവർത്തകരെ ഉൾപ്പെടുത്തി ഒരു പ്രത്യേക കർമ്മ സമിതി തന്നെ ഇദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ ലീഡർ ശ്രീ കരുണാകരൻ സ്റ്റഡി സർക്കിളിന്റെ ചുമതലകൂടി വഹിക്കുന്ന ബൈജു വർഗീസ് കന്നിയങ്കത്തിനിറങ്ങുമ്പോൾ അണികളും ഏറെ സന്തോഷത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top