ചൈനയുടെ കൂറ്റന്‍ ബഹിരാകാശ നിലയം ഇന്ന് രാത്രി ഭൂമിയില്‍ ഇടിച്ചിറങ്ങും; പതന സ്ഥലം കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയെ ലക്ഷ്യമാക്കി അടുത്തുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരുടെ നിഗമന പ്രകാരം ഏപ്രില്‍ ഒന്നിന് രാത്രി 11.25ന് ഈ ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കും. ടിയാന്‍ഗോങ്-1 എന്ന സ്വര്‍ഗ്ഗീയ സമാനമായ കൊട്ടാരമാണ് ഭൂമിയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നത്. ഭൂമിയിലെ ഏത് സ്ഥലത്ത് പതിക്കുമെന്നതിന് കൃത്യമായ പ്രവചനം ഉണ്ടായിട്ടില്ല.

space3

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍(ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാന്‍ ഗോങ്. ‘സ്വര്‍ഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനര്‍ഥം. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 The space craft was launched in 2011 but has now fallen out of orbit and is heading for Earth

2017 ഏപ്രില്‍ രണ്ടിന് ഭൂമിയില്‍ നിന്ന് 346.2 കിലോമീറ്റര്‍ അകലെയായിരുന്നു ടിയാന്‍ഗോങ്-1 സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2018 മാര്‍ച്ച് 29 ന് ടിയാന്‍ഗോങ്-1 ഭൂമിയില്‍ നിന്ന് 196.4 കിലോമീറ്റര്‍ സമീപത്ത് എത്തിയിരിക്കുന്നു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ടിയാന്‍ഗോങ്-1 ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്.

അതേസമയം, ചൈന സ്‌പെയ്‌സ് ഏജന്‍സിയുടെ പ്രവചന പ്രകാരം ടിയാന്‍ഗോങ്-1 ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നത് തിങ്കളാഴ്ചയാണ്. എന്നാല്‍ കൃത്യമായ സമയം പ്രവചിച്ചിട്ടില്ല. ടിയാന്‍ഗോങ്-1 ഭൂമിയിലേക്ക് എത്തും മുന്‍പെ കത്തിതീരുമെന്നും ഭയക്കേണ്ടതില്ലെന്നുമാണ് ചൈനീസ് ഗവേഷകര്‍ പറഞ്ഞത്.

ദക്ഷിണ കൊറിയയുടെ ശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച രാിവലെ 7.26 നും വൈകീട്ട് 3.26 നും ഇടയിലായിരിക്കും ടിയാന്‍ഗോങ്-1 ഭൂമിയില്‍ പ്രവേശിക്കുക എന്നാണ്. ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകള്‍ മുന്‍പു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നതു പോലും. ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാന്‍ഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും ചൈന നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇതിനിടെ ഇടിച്ചിറങ്ങാന്‍ പോകുന്ന ചൈനീസ് ബഹിരാകാശ നിലയത്തിനൊപ്പം അപകടകരമായ രാസവസ്തുക്കളും ഭൂമിയിലെത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഹൈഡ്രസൈന്‍ എന്ന് പേരുള്ള അപകടകാരിയായ രാസവസ്തുവാണ് ചൈനീസ് ബഹിരാകാശ നിലയമായ ടിയാങോങ്1 നൊപ്പം ഭൂമിയിലേക്ക് വരുന്നത്.

ടിയാങോങ് 1ന്റെ ഭൂരിഭാഗം ഭാഗങ്ങളും ഭൂമിയിലേക്കുള്ള തിരിച്ചുവരവിനിടെ കത്തി തീരും. എങ്കിലും 10 മുതല്‍ നാല്‍പ്പത് ശതമാനം വരെ ഭാഗങ്ങള്‍ ഭൂമിയിലെത്താന്‍ സാധ്യതയുണ്ട്. ഇതില്‍ പല ഭാഗങ്ങളിലും ഹൈഡ്രസിന്‍ അടങ്ങിയിരുക്കുമെന്നതാണ് ഭീതിക്കു പിന്നില്‍. എന്തെങ്കിലും തരത്തിലുള്ള ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയാല്‍ തന്നെ അവ ഒരിക്കലും തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.

നിറമില്ലാത്ത എണ്ണപോലെ വഴുവഴുപ്പുള്ള ദ്രാവകരൂപത്തിലാണ് ഹൈഡ്രസിന്‍ കാണപ്പെടുക. വ്യവസായങ്ങളിലും കൃഷി, സൈനിക മേഖലകളിലും റോക്കറ്റ് ഇന്ധനങ്ങളില്‍ വരെ ഹൈഡ്രസിന്‍ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രസിനുമായി അടുത്ത് പെരുമാറിയാല്‍ കണ്ണിനും മൂക്കിനും തൊണ്ടക്കുമെല്ലാം അസ്വസ്ഥത അനുഭവപ്പെടാം. തളര്‍ച്ചയും തലവേദനയും ഛര്‍ദ്ദിയും തുടങ്ങി ബോധം നഷ്ടമായി കോമയിലാകാനുള്ള സാധ്യത പോലുമുണ്ട്. നിരന്തരം ഈ ഹൈഡ്രസിനുമായി ബന്ധപ്പെടുന്നവര്‍ക്ക് അര്‍ബുദം ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

2016 സെപ്തംബര്‍ 14നാണ് തങ്ങളുടെ ബഹിരാകാശ നിലയമായ ടിയാങോങ് 1ന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. കാലാന്തരത്തില്‍ ഭൂമിയിലേക്ക് ഇത് ഇടിച്ചിറങ്ങുമെന്ന് ചൈന അറിയിച്ചിരുന്നെങ്കിലും എന്നാണെന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. 2017 മധ്യത്തോടെ ഇടിച്ചിറങ്ങുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും മാര്‍ച്ചിലായിരിക്കും അത് സംഭവിക്കുകയെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്. എവിടെയായിരിക്കും ടിയാങോങ് 1 വന്നു വീഴുകയെന്ന് ഇപ്പോഴും ഒരു ധാരണയുമില്ല. ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള അമേരിക്കയുടെ ഭാഗവും ലാറ്റിനമേരിക്കയും ആഫ്രിക്കയും ഇന്ത്യയും ഓസ്ട്രേലിയയുമെല്ലാം ചൈനീസ് ഉപഗ്രഹം നിലംപതിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്.

Top