ആകര്‍ഷകവും ആവേശവുമായി ടിയാന്റെ തുടക്കവും ഒടുക്കവും മോഹന്‍ലാലിന്റെ കൈയ്യില്‍ ഭദ്രം

മോഹന്‍ലാലിന്റെ സാന്നിധ്യം കൊണ്ടും പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിച്ചെത്തിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം ടിയാന്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. ചിത്രത്തിന്റെ തുടക്കവും ഒടുക്കവും മോഹന്‍ലാലിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു.ശബ്ദസാന്നിധ്യത്താലാണ് മോഹന്‍ലാല്‍ ടിയാന്റെ ആകര്‍ഷകവും ആവേശവുമായി മാറിയത്. പൃഥ്വിയുടെ സ്വപ്‌ന പദ്ധതിയായ ലൂസിഫറില്‍ മോഹന്‍ലാലുമായി ഒന്നിക്കുന്നതിന് മുമ്പ് മറ്റൊരു ചിത്രത്തില്‍ ഇരുവരും ഒന്നിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ടിയാനിലൂടെ അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ടിയാന്റെ തുടക്കവും ഒടുക്കവുമുള്ള നരേഷന്‍ മോഹന്‍ലാലിന്റെ ശബ്ദത്തിലൂടെ ഗംഭീരമാക്കി.

ഒരിടവേളക്കു ശേഷം ടിയാനിലൂടെ അനന്യയും വെള്ളിത്തിരയിലേയ്ക്ക് തിരിച്ചുവരിന്നു. 2015ല്‍ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിലായിരുന്നു അനന്യ അവസാനമായി അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായാണ് അനന്യയെത്തുന്നത്. ടിയാനിലൂടെ ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയും വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു. അച്ഛന്‍ ഇന്ദ്രജിത്തിന്റെ കൈപിടിച്ചാണ് മകള്‍ അക്ഷര വെള്ളിത്തിരയിലേക്ക് വെളിച്ചം വീശിയത്. ഇന്ദ്രജിത്തിന്റെ മകളായി തന്നെയാണ് ചിത്രത്തിലും അക്ഷര എത്തുന്നത്. ഒരു പട്ടാഭിരാമന്റെ വേഷമാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്. പട്ടാഭിരാമന്റെ മകള്‍ ആര്യയുടെ വേഷമാണ് അക്ഷരയ്ക്ക്. അച്ഛനും മകളും തമ്മിലുള്ള നിരവധി സീനുകളുണ്ട് ചിത്രത്തില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുരളി ഗോപി, പത്മപ്രിയ, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, പാരിസ് ലക്ഷ്മി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രാംകാന്ത് മഹാശയ് എന്ന സന്യാസിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മുരളി ഗോപി എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പും, സംഗീതം ഗോപി സുന്ദറുമാണ്. മുംബൈ, ഹൈദരാബാദ്, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 25 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ശക്തമായ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഉത്തരേന്ത്യന്‍ ചുറ്റുപാടിലുള്ള രണ്ട് ചെറുപ്പക്കാരുടെ മതസംഘര്‍ഷത്തിന്റെ കഥയാണ് ചിത്രം. പൃഥ്വിയും ഇന്ദ്രജിത്തും വേറിട്ട ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ടു വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് അസ്ലാന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയും ഇന്ദ്രജിത്ത് പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തെയുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

 

Top