തിരുവനന്തപുരം:മാധ്യമ കുലപതിക്ക് കേരളം നിറകണ്ണുകളോടെ വിടചൊല്ലുന്നു.കാലത്ത് 3.50ഓടെ അന്തരിച്ച ഏഷ്യാനെറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ടിഎന്‍ ഗോപകുമാറിന്റെ മൃതദേഹം തിരുവനന്തപുരത്തെ അദ്ധേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.58കാരനായ ടിഎന്‍ജി അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെ 3.50ഓടെയാണ് അദ്ധേഹത്തിന്റെ അന്ത്യം സംഭവിച്ചത്.പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യൂതാനന്ദന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അദ്ധേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തകനായാണ് തുടക്കം. പിന്നീട് മാതൃഭൂമി,സ്റ്റേറ്റ്സ്മാന്, ടൈംസ് ഓഫ് ഇന്ത്യ, ബിബിസി, തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ ‘മാധ്യമം’ പ്രത്യേക പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിെന്റ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. ഏറെ ജനശ്രദ്ധ നേടിയ കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായിരുന്നു.
സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. സര്‍ക്കാറിെന്റ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഭാര്യ: ഹെതര്‍ ഗോപകുമാര്‍ മക്കള്‍: ഗായത്രി,കാവേരി, മരുമക്കള്‍: രഞ്ജിത്, വിനായക്.
സാഹിത്യ, സിനിമ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജീവന്‍മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി വേരുകള്‍ എന്ന സീരിയലും സംവിധാനം ചെയ്തു. വോള്‍ഗ തരംഗങ്ങള്‍, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പ്പങ്ങള്‍, ശൂദ്രന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് .കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.വൈകീട്ട് തിരുവനന്തപുരം ശാന്തികവാടം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.