മധ്യപ്രദേശിലെ ധമോഹ് ജില്ലയില്‍ വെള്ളത്തിന് ക്ഷാമം കാരണം ടോയ്‌ലെറ്റില്‍ പോകാന്‍ പെണ്‍കുട്ടികള്‍ നടക്കേണ്ടി വരുന്നത് നാല് കിലോമീറ്ററാണ്. ഇവിടുത്തെ സര്‍ക്കാര്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ കാഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരുന്നത്.
ടോയ്‌ലെറ്റ് ഉപയോഗിക്കാനായി തങ്ങളുടെ ടീച്ചറിനും, മറ്റ് ഹോസ്റ്റല്‍ പ്രവര്‍ത്തകര്‍ക്കുമൊപ്പം ദിവസവും ബക്കറ്റുമായി ഇവര്‍ നാല് കിലോമീറ്റര്‍ നടക്കുന്നു.
ഞങ്ങള്‍ നാല് കിലോമീറ്റര്‍ നടന്നാണ് ദിവസവും ടോയ്‌ലെറ്റില്‍ പോകുന്നതെന്ന് പെണ്‍കുട്ടികള്‍ വ്യക്തമാക്കുന്നു.
സ്ഥലത്ത് കുഴക്കിണറുകളുണ്ടെങ്കിലും ചൂടുകാലമായതിനാല്‍ ഇവ രണ്ടിലും വെള്ളവുമില്ല. എല്ലാവര്‍ഷവും ഇത്തരത്തില്‍ വെള്ളം വറ്റാറുണ്ട്. സാധാരണ ടാങ്കറുകളില്‍ വെള്ളം എത്താറുണ്ടെങ്കിലും ഇത്തവണ അതും ഉണ്ടായില്ല.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.