പാകിസ്ഥാൻ വിലക്കയറ്റത്താൽ പൊറുതി മുട്ടുകയാണ്. ഭക്ഷണ സാധനങ്ഹളുടെ വില കുത്തനെ ഉയരുന്നത് ജനങ്ങളെ പ്രകോപിതരാക്കുന്ന അവസഥയിലാണ്. തക്കാളിക്ക് വില ഒരു കിലോയ്ക്ക് 500 രൂപവരെയാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന പാകിസ്ഥാനെ സഹായിക്കാൻ ഇന്ത്യൻ കർഷകർ രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങളുടെ സഹായം വാഗ്ദാനം ചെയ്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മദ്ധ്യപ്രദേശിലെ കർഷകർ കത്ത് കൈമാറി. പാകിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാൻ ഒരു പോംവഴി നിർദേശിച്ചുകൊണ്ടാണ് ജബ്ബുവ ഗോത്രവിഭാഗത്തിലെ കർഷകർ ഇമ്രാൻ ഖാന് കത്തയച്ചിരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ ബാർട്ടർ സമ്പ്രദായമാണ് അവർ നിർദേശിച്ചിരിക്കുന്നത്.
കത്തിലൂടെ ജബ്ബുവ ഫാർമേഴ്സ് യൂണിയൻ പാകിസ്ഥാന്റെ അധീനതിയിലുള്ള കാശ്മീർ തിരിച്ച് തരികയാണെങ്കിൽ തക്കാളി തരാമെന്ന വാഗ്ദാനമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു.
മദ്ധ്യപ്രദേശിൽ നിന്ന് പാകിസ്ഥാനിലേക്ക് തക്കാളി വിതരണം പുനരാരംഭിക്കാൻ കത്തിലൂടെ ചില വ്യവസ്ഥകളും കർഷകർ മുന്നോട്ട് വച്ചിട്ടുണ്ട്. തക്കാളി വില വർദ്ധിക്കുന്നത് മൂലം നാണം കെട്ടിരിക്കുകയാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിവാഹസമയത്ത് ഒരു പെൺകുട്ടി കഴുത്തിൽ സ്വർണ്ണാഭരണങ്ങൾക്ക് പകരം ‘തക്കാളി ചെയിൻ’ ധരിച്ചിരുന്നു. ഇത് പച്ചക്കറിയുടെ അഭാവത്തിൽ മിസ്റ്റർ ഖാനെ പരിഹസിക്കുന്നതായിരുന്നു.
മദ്ധ്യപ്രദേശിലെ ജബ്ബുവ, രത്‌ലം, ഖാർഗോൺ, ഷാജാപൂർ, ധാർ എന്നീ അഞ്ച് ജില്ലകൾ തക്കാളി ഉത്പാദിപ്പിക്കുന്നതിൽ പ്രശസ്തമാണ്.
മുംബൈയിലെയും ഡൽഹിയിലെയും ‘മാൻഡിസ്’ (കാർഷിക വിപണികൾ) വഴി ഈ ജില്ലകളിൽ നിന്ന് പാക്കിസ്ഥാനിലേക്ക് തക്കാളി നേരത്തെ വിതരണം ചെയ്തിരുന്നു. എന്നാൽ പുൽവാമ ആക്രമണത്തിൽ പ്രതിഷേധിച്ച് ഈ ജില്ലകളിലെ കർഷകർ പാകിസ്ഥാനിലേക്ക് തക്കാളി വിതരണം നിർത്തിവക്കുകയായിരുന്നു