കൊച്ചി :യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണ അണിയറയിൽ കൂടുന്നു. നടന് ദിലീപിന് പിന്തുണയുമായി നിര്‍മാതാവ് ടോമിച്ചന് മുളകുപാടം കൂടി റാംകത്ത് എത്തി . ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ റിലീസ് പ്രഖ്യാപിച്ചതിന് ശേഷമാണ് വിവാദങ്ങ ശക്തിയാര്‍ജ്ജിച്ചതെന്ന് ടോമിച്ചന് മുളകുപാടം പറയുന്നു.ഇത് സിനിമയെ തകർക്കാൻ ശ്രമിക്കുന്നവരുടെ കുതന്ത്രമാണെന്ന് ടോമിച്ചൻ പറയുന്നു.
കുറിപ്പിന്റെ സമ്പൂര്‍ണ രൂപം……
വളരെയേറെ വേദനയോടെയാണ് ഇതെഴുതുന്നത്. വളരെയേറെ നാളുകളായി പരിചയമുള്ള ദിലീപ് എന്ന നടനെതിരെയും ഞങ്ങൾ ഒരുമിക്കുന്ന രാമലീല എന്ന ചിത്രത്തിനെതിരെയും നടക്കുന്ന പ്രവർത്തനങ്ങൾ വേദനാജനകമാണ്. രാമലീലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനുശേഷമാണ് കുതന്ത്രങ്ങൾ മെനയുന്നവർ വീണ്ടും സജീവമായതെന്നതിനാൽ ഒന്നുറപ്പിക്കാം,അവരുടെ ലക്ഷ്യം ദിലീപ് മാത്രമല്ല രാമലീലയും കൂടിയാണെന്ന് വ്യക്തം. നൂറുക്കണക്കിന് ആളുകളുടെ സ്വപ്നവും പ്രയത്നങ്ങളും രാമലീല എന്ന ചിത്രമായി തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാനടക്കമുള്ളവർ. നല്ലൊരു മുതൽമുടക്കിൽ അരുൺ ഗോപിയെന്ന നവാഗത സംവിധായകന്റെ കൂടി ഒരു സ്വപ്നമാണിത്. എഴുപതിലധികം ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി രാമലീലക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും വേദനയുളവാക്കുന്ന ഒരു കാര്യമാണ് ചിത്രത്തെ തകർക്കാൻ ചിലർ നടത്തുന്ന നാണംകെട്ട പ്രവൃത്തികൾ. അതിലേറെ വേദനയേകുന്ന ഒന്നാണ് ദിലീപ് എന്ന നടനെതിരെ നടക്കുന്ന ഗൂഢാലോചനകൾ. നുണപരിശോധനക്കോ മറ്റെന്ത് ടെസ്റ്റിനോ വേണമെങ്കിലും തയ്യാറായ ആ നടനെ തകർക്കാൻ ശ്രമിക്കുന്ന ഓരോരുത്തനും ഒന്നോർക്കുക. അദ്ദേഹം ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷകപിന്തുണയും കൊണ്ടാണ്. അതിനിയും തുടരുക തന്നെ ചെയ്യും. പ്രേക്ഷകരായ നിങ്ങളുടെ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു.