കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മാറ്റി; ടോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാകും

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് ടോമിന്‍ ജെ.തച്ചങ്കരിയെ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തച്ചങ്കരിക്ക് പകരം എസ്.രത്‌നകുമാര്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് തച്ചങ്കരിക്ക് പുതിയ നിയമനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.ശ്രീലേഖ മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിക്കുന്ന ഒഴിവിലാണ് തച്ചങ്കരിക്ക് നിയമനം. തച്ചങ്കരിക്ക് പകരം എസ്.രത്കുമാരന്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാകും. നിലവില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം.ഡിയാണ് എസ്.രത്‌നകുമാര്‍. പുതിയ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം.ഡിയായി ഐ.ജി ഗോപിനാഥിനേയും നിയമിച്ചു.

കഴിഞ്ഞയാഴ്ച മന്ത്രിസഭ തീരുമാനമെടുക്കുന്നതിന് മുമ്പ് തച്ചങ്കരിയെ മാറ്റാന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും രണ്ട് തട്ടിലായിരുന്നു.താനറിയാതെ ഇക്കാര്യം മന്ത്രിസഭയുടെ തീരുമാനമായി വന്നതില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അതൃപ്തിയറിയിച്ചു. എന്നാല്‍, മാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്നുമായിരുന്നു മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിസഭയിലെ തര്‍ക്കം പുറത്തേക്കുവന്നതോടെ തല്‍ക്കാലം തച്ചങ്കരിയെ മാറ്റേണ്ടെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നും തീരുമാനിക്കുകയായിരുന്നു.

കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായിരുന്ന ടോമിന്‍ ജെ.തച്ചങ്കരിയെ കഴിഞ്ഞ ദിവസമാണു കെബിപിഎസിന്റെ മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. പാഠപുസ്തക അച്ചടി പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു തീരുമാനം. നിലവില്‍ മാര്‍ക്കറ്റ് ഫെഡിന്റെ എംഡി കൂടിയാണു തച്ചങ്കരി. എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യമായിരുന്നു കെബിപിഎസിന്റെ എംഡി സ്ഥാനം വഹിച്ചിരുന്നത്. ആശ തോമസിനെ എംഡിയായി നിയമിച്ചിരുന്നെങ്കിലും അവര്‍ ചുമതലയേറ്റെടുത്തിരുന്നില്ല. തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും മാറ്റരുതെന്ന് ജീവനക്കാരും വിവിധ സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ തച്ചങ്കരി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയിരുന്നു. സ്ഥാപനത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചതായി സൂചനയുണ്ട്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 റിപ്പോര്‍ട്ടുകളാണ് അദ്ദേഹം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. അതിന് പിന്നാലെ വൈകിട്ടാണ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയോട് തച്ചങ്കരി വിഷയം ചര്‍ച്ച ചെയ്തത്.

Top