ന്യൂയോര്‍ക്ക്: മാറുമറയ്ക്കാതെ ഞങ്ങള്‍ക്കും നടക്കണം എന്ന ആഹ്വാനവുമായി ലിംഗസമത്വത്തിനായി അമേരിക്കയില്‍ യുവതികളുടെ ടോപ്‌ലെസ് റാലി.റാലിയിൽ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ടോപ്‌ലെസ് റാലി. പത്താമത് ‘ഗോ ടോപ്ലെസ് ഡേ പരേഡി’ന്റെ ഭാഗമായാണ് ഇന്നലെ കൊളംബസ് സര്‍ക്കിളില്‍നിന്ന് ബ്രയന്റ് പാര്‍ക്കിലേക്ക് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലി നടന്നത്.സമത്വത്തിനായി തെരുവിലിറങ്ങിയ സ്ത്രീകള്‍ക്കൊപ്പം യുവാക്കളും പങ്കെടുത്തത് റാലിയെ ശ്രദ്ധേയമാക്കി. 2007-ല്‍ നെവാദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ ടോപ്ലെസ് എന്ന സംഘടന ആരംഭിച്ച റാലിയുടെ പത്താം വാര്‍ഷികം കൂടിയായിരുന്നു ഇന്നലെ നടന്നത്.
‘മാറുമറയ്ക്കാതിരിക്കാനുള്ള തുല്യ അവകാശം എല്ലാവര്‍ക്കും’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയുള്ള റാലിയില്‍ വിവിധ പ്രായത്തിലുള്ള സ്ത്രീകളാണ് പങ്കെടുത്തത്. പുരുഷന്മാരുടേതുപോലെ സ്ത്രീകളുടെ ശരീരവും സ്വാഭാവികമായി കാണാന്‍ സമൂഹം തയ്യാറാകാണമെന്ന സന്ദേശമാണ് ഇത്തവണത്തെ റാലിയും മുന്നോട്ടുവെച്ചത്.
പുരുഷന്മാര്‍ക്ക് മേലുടുപ്പിടാതെ എവിടെയും പോകാമെങ്കില്‍, എന്തുകൊണ്ട് തങ്ങള്‍ക്കും അത്തരത്തില്‍ സഞ്ചരിച്ചുകൂടായെന്ന് പ്രകടനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ചോദിച്ചു. അമേരിക്കയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ മാറുമറയ്ക്കണമെന്ന് നിര്‍ബന്ധമുള്ളത്. മറ്റിടങ്ങളില്‍ മേല്‍ വസ്ത്രം ധരിക്കാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്രം സ്ത്രീകള്‍ക്കുണ്ട്.സ്ത്രീസ്വാതന്ത്ര്യ ദിനത്തിന്റെ 97-ാം വാര്‍ഷികം കൂടിയായിരുന്നു ഇന്നലെ. ഈ ദിവസം മുതലാണ് അമേരിക്കയില്‍ സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിച്ചത്. ന്യൂയോര്‍ക്കിലാണ് ടോപ്‌ലെസ് റാലി നടന്നതെങ്കിലും പത്താം ദിനാചരണത്തിന്റെ ഭാഗമായി വെനീസ് ബീച്ച്, കാലിഫോര്‍ണിയ, ഡെന്‍വര്‍, കൊളറാഡോ, ഫീനിക്സ്, അരിസോണ തുടങ്ങി 29 നഗരങ്ങളില്‍ അനുബന്ധ പരിപാടികളുണ്ടായിരുന്നു.ആര്‍ക്കും പ്രചോദനമാകുന്ന ജീവിതം ;ജാക്ക് മാ, പരാജയങ്ങളെ പടവുകളാക്കിയ വിജയി