മേല്‍വസ്ത്രം ധരിക്കാതെ എത്തിയ യുവതിയുടെ മാറില്‍ കയറിപ്പിടിക്കാന്‍ ശ്രമം; യുവാവിനെ പഞ്ഞിക്കിട്ട് സ്ത്രീകള്‍  

 

 

ന്യൂസിലാന്‍ഡ്: മേല്‍വസ്ത്രം ധരിക്കാതെ എത്തിയ യുവതിയെ പിന്തുടര്‍ന്ന് ശരീരം സ്പര്‍ശിച്ച യുവാവിനെ കൈകാര്യം ചെയ്ത് സ്ത്രീകള്‍. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റായ ഗിസ്‌ബോണിലായിരുന്നു സംഭവം.  പുതുവല്‍സരാഘോഷത്തിനിടെയാണ് ടോപ് ലെസായി എത്തിയ യുവതിയെ സ്പര്‍ശിച്ച് യുവാവ് ഓടിയത്. എന്നാല്‍ ഇയാളെ പിന്തുടര്‍ന്ന് പിടിച്ച് യുവതിയും കൂട്ടുകാരിയും തല്ലിച്ചതച്ചു. തന്റെ മാറ് കാണുന്ന വിധത്തില്‍ നേരിയ വസ്ത്രം മാത്രം ധരിച്ചെത്തിയ മാഡലൈന്‍ അനെല്ലോകിറ്റ്‌സ് മില്ലെര്‍ (20) എന്ന യുവതിയെയാണ് യുവാവ് സ്പര്‍ശിച്ചത്.  സ്ത്രീകള്‍ക്ക് എവിടെയും ആശങ്കകളും ഉപദ്രവങ്ങളുമില്ലാതെ ടോപ് ലെസായി നടക്കാന്‍ സാധിക്കണമെന്ന് മാഡലൈന്‍ പറയുന്നു. അമേരിക്കയില്‍ ജനിച്ച ഈ യുവതി തന്റെ കുട്ടുകാരി കിറി ആന്‍ ഹാറ്റ് ഫീല്‍ഡിനൊപ്പം നടക്കുമ്പോഴായിരുന്നു ഉപദ്രവം.  ഗിസ്‌ബോണില്‍ വച്ച് നടന്ന റിഥം ആന്‍ഡ് വൈന്‍സ് ഫെസ്റ്റിവലിനിടെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നീല ഷര്‍ട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതികള്‍ നേരിടുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. യുവതി മാറ് കാണിച്ച് നടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഭൂരിഭാഗം പേരും യുവതിയുടെ പ്രതികരണത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

 

Top