അത്ഭുത കാഴ്ച്ചകളുമായി ഭൂമിക്കടിയിലെ നഗരം; പതിനെട്ട് നില കെട്ടിടങ്ങള്‍; ആധുനീക നഗരജീവിതത്തിന്റെ ശേഷിപ്പുകള്‍ക്ക് ആയിരം വര്‍ഷം പഴക്കം

ലോകത്തിന് അത്ഭുതമായി തുര്‍ക്കിയിലെ ഈ ഭമിക്കടിയിലെ നഗരം. ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഈ നഗരമിരപ്പോള്‍ വിനോദ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന സ്ഥലമാണ് . വീട്ടിലെ അറ്റകുറ്റപണികള്‍ക്കിടെയാണ് ഈ ഭൂമിക്കടയിലെ നഗരം കണ്ടെത്തിയത്.

ആ തുറക്കല്‍. ഡെരിന്‍കുയു എന്ന അത്ഭുത നഗരം അങ്ങനെയാണ് ലോകം കാണുന്നത്. 20,000 പേരെങ്കിലും താമസിച്ചിരുന്ന 18 നിലക്കെട്ടിടമാണ് അവിടെ അന്ന് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈസാന്റിന്‍ കാലത്ത് എ.ഡി. 780-1180 കാലയളവില്‍ നിര്‍മ്മിച്ച അത്ഭുത നഗരമാണിത്. അടുക്കളകളും തോട്ടങ്ങലും കിണറുകളും ശവകുടീരങ്ങലും പള്ളികളുമൊക്കെയായി ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 600-ഓളം വാതിലുകള്‍ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനും പണിതീര്‍ത്തിരുന്നു.

ശത്രുക്കള്‍ കടക്കാതിരിക്കാനുള്ള മുന്‍കരുതലുകളും ഇവിടെ സ്വീകരിച്ചിരുന്നു. ശത്രുക്കള്‍ കടക്കാതിരിക്കുന്നതിന് കല്ലുകള്‍ പതിച്ച വാതിലുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.തുര്‍ക്കിയില്‍ ഭൂമിക്കടിയില്‍ വേറെയും നഗരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഡെരിന്‍കുയുവിന്റെ അത്രയും വലിപ്പമുള്ള നഗരം വേറെ കണ്ടെത്താനായിട്ടില്ല.kk1_65 ഇപ്പോഴും ഇതിന്റെ പകുതി ഭാഗത്തുമാത്രമേ പ്രവേശിക്കാനായിട്ടുള്ളൂ. കപ്പഡോഷ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനകം ഈ അധോലോക നഗരം മാറിക്കഴിഞ്ഞു.

Top