ഉത്തര കൊറിയ: കന്യാത്വവും സൗന്ദര്യവും ഉണ്ടോ ?കിം ജോങിനു വേണ്ടി ഈ ജോലി ചെയ്യാം. കിം ജോങിനു വേണ്ടി ഈ ജോലി ചെയ്യണമെങ്കില്‍ കന്യാത്വവും വടിവൊത്ത ശരീരവും,ആരും കൊതിക്കുന്ന സൗന്ദര്യവും നിര്‍ബന്ധം തന്നെ .ഉത്തര കൊറിയന്‍ വിവാദ നേതാവ് കിം ജോങ് ഉന്നിന്റെ പുതിയ നീക്കം രാജ്യത്തെ ജനങ്ങളെ സന്തോഷിപ്പിച്ചു. രാജ്യ തലസ്ഥാനത്താണ് കിമ്മിന്റെ സൗന്ദര്യ പരിഷ്കാരം. തലസ്ഥാനമായ പ്യേങോങില് ഇനി നിറയുന്നത് സുന്ദരികള്‍. ട്രാഫിക് പോലീസിലേയ്ക്കാണ് സുന്ദരികള്‍ക്ക് ക്ഷണം. പക്ഷേ നിബന്ധനകളുണ്ട്. ട്രാഫിക് പോലീസാകുന്നത് 26 വയസ്സിനുള്ളില്‍ ഉള്ളവരായിരിക്കണം. വടിവൊത്ത ശരീരവും, ആരും കൊതിക്കുന്ന സൗന്ദര്യവും നിര്‍ബന്ധം. ഇതിനെല്ലാം പുറമേ കന്യകയുമായിരിക്കണം. യോഗ്യതകള്‍ കഠിനമാണെന്ന് തോന്നിയാലും ഇപ്പോള്‍ പ്യോങോങിലെ റോഡുകളിലെ സൗന്ദര്യമാണ് ഈ വനിതപ്പട.
നീല ജാക്കറ്റും, തൊപ്പിയും കറുത്ത ഹീല്‍ ചെരുപ്പും അണിഞ്ഞ് ഇവര്‍ വഴികാട്ടും. ഗതാഗതം നിയന്ത്രിക്കുന്നതിനൊപ്പം പ്യോങോങിനെ സജീവമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ട്രാഫിക് സിഗ്നലുകളുണ്ടെങ്കിലും സുന്ദരികളുടെ ബാറ്റണ്‍ നീളുന്നിടത്തേയ്ക്കെ വാഹനങ്ങള്‍ പോകൂ. ഇത്തരം 300 യുവതികള്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ആകര്‍ഷകമായ സൗന്ദര്യവും കന്യാത്വവും മാത്രമാണ് പ്രധാന നിബന്ധന. വിവാഹിതയാവുകയോ 26 വയസ്സ് എത്തുകയോ ചെയ്താല്‍ ജോലിയില്‍ തുടരാനാവില്ല. തണുപ്പുകാലത്തേയ്ക്കും പ്രത്യേക വസ്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കോട്ടുകള്‍, രാത്രി ഡ്യൂട്ടിക്കണിയാന് തിളങ്ങുന്ന വസ്ത്രം, സണ്‍സ്ക്രീന്‍ എന്നിവ അടങ്ങിയ കിറ്റുകള്‍ നല്‍കും