ആധാര്‍ ഹാക്ക് ചെയ്ത് കാണിക്കാന്‍ വെല്ലുവിളി: ട്രായ് ചെയര്‍മാന്റെ അസ്ഥിവാരം തോണ്ടി പുറത്തിട്ട് ഹാക്കര്‍മാര്‍

ന്യൂദല്‍ഹി: ‘എന്റെ ആധാര്‍ നമ്പര്‍ ഇതാ. ഇത് ഹാക്ക് ചെയ്ത് നിങ്ങള്‍ കാണിക്കൂ… ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.’ ഈ വെല്ലുവിളിക്കു ശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ട്രായ് ചെയര്‍മാന്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ ഒന്നും സംഭവിക്കില്ല എന്ന ട്രായ് ചെയര്‍മാന്റെ വെല്ലുവിളിക്ക് എട്ടിന്റെ പണിയാണ് ഹാക്കര്‍മാര്‍ കൊടുത്തത്.

ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്റ് ചെയ്തിരുന്നു. ഇന്നലെയാണ് ആര്‍.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. തുടര്‍ന്ന് ശര്‍മ്മയുടെ ബാങ്ക് വിവരങ്ങളും, പാന്‍ കാര്‍ഡ് നമ്പറും, ഫോണ്‍ നമ്പറുമടക്കം ഹാക്ക് ചെയതാണ് ഹാക്കര്‍മാര്‍ ഇതിന് മറുപടി നല്‍കിയത്. തങ്ങള്‍ ആധാറിനെതിരല്ലെന്നും എന്നാല്‍ ആധാര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന വാദത്തിനുള്ള മറുപടിയാണിതെന്നും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ കുറിച്ചു. പേഴ്‌സണല്‍ വിവരങ്ങളും വാട്‌സാപ്പ് ഫോട്ടോകളുമടക്കം ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രമുഖ പത്ര സ്ഥാപനത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശര്‍മ്മ ആധാറിന്റെ സുതാര്യതയേയും സുരക്ഷയേയും കുറിച്ച് ആദ്യം പ്രതികരിച്ചത്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ ഒന്നും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ പരസ്യപ്പെടുത്താന്‍ ഒരാള്‍ ആവശ്യപ്പെടുകയായിരുന്നു പിന്നീടായിരുന്നു ട്വിറ്ററില്‍ അദ്ദേഹം ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയത്. ഇതോടെ അധാറിന്റെ സുരക്ഷ അടക്കം ഒരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്

Top